Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

സൗദി മുംബ കോണ്‍സുലേറ്റില്‍ വിസ സേവനം മാര്‍ച്ച 15ന് പുനരാരംഭിക്കും


റിയാദ്: സൗദി അറേബ്യയുടെ മുബൈ കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിംഗ് ഉള്‍പ്പെടെയുളള സേവനങ്ങള്‍ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കും. ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ മാജിദ് ഫഹദ് അല്‍ ദോസരി ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡിനെ തുടര്‍ന്ന് വ്യോമ ഗതാഗതം നിരോധിക്കുകയും കോണ്‍സുലേറ്റ് അടക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലായ സൗദിയിലെ റിക്രൂടിംഗ് മേഖലക്ക് പുതുജീവന്‍ നല്‍കുന്നതാണ് വിസ സേവനങ്ങള്‍ പുനരാരംഭിക്കാനുളള തീരുമാനം. ഇന്ത്യയില്‍ നിന്നു നേരിട്ടു വിമാന സര്‍വീസ് ഇല്ലാത്ത സാഹചര്യത്തില്‍ സൗദിയിലേക്ക് പുറപ്പെടുന്നവര്‍ നേരിട്ടു യാത്ര ചെയ്യാന്‍ അനുമതിയുളള മറ്റു രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതു ബാധകമല്ല. സൗദിയിലെത്തുന്നവര്‍ കൊവിഡ് പ്രോടോകോള്‍ പ്രകാരമുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, മുംബൈ കോണ്‍സുലേറ്റില്‍ സേവനം പുനരാരംഭിച്ചത് റിക്രൂടിംഗ് മേഖലയില്‍ സൗദിയിലും ഇന്ത്യയിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ആശ്വാസം പകരുമെന്ന് ഫൈന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് സൗദി മാര്‍ക്കറ്റിംഗ് മാനേജര്‍ മുജീബ് ഉപ്പട പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top