റിയാദ്: ഹജ്ജ് നിര്‍വ്വഹിക്കാന്‍ റിയാദില്‍ നിന്ന് പോകുന്ന കെഎംസിസിയുടെ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന യാത്രയപ്പ് യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി സുരക്ഷ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.
സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സെക്രട്ടറിയേറ്റംഗം കെ കെ കോയാമുഹാജി, മുഹമ്മദ് വേങ്ങര, നാഷണല്‍ കമ്മിറ്റി സമിതിയംഗങ്ങളായ മൊയ്തീന്‍ കുട്ടി തെന്നല, മൊയ്തീന്‍ കുട്ടി പൊന്മള, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, സുരക്ഷ പദ്ധതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഫറൂഖ്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട, പി സി അലി വയനാട്,
കബീര്‍ വൈലത്തൂര്‍, റഫീഖ് മഞ്ചേരി, ഷമീര്‍ പറമ്പത്ത്, സിറാജ് മേടപ്പില്‍, അഡ്വ. അനീര്‍ ബാബു, നജീബ് നല്ലാങ്കണ്ടി, ഹജ്ജിന് പോകുന്ന മുസ്തഫ വാഫി കൊപ്പം, മുഹമ്മദ് കുട്ടി തൃത്താല, നാസര്‍ മംഗലത്ത്, സൈനുല്‍ ആബിദ് മച്ചകുളം,അഷ്‌റഫ് കോട്ടക്കല്‍, ഫസല്‍ കുന്ദമംഗലം, ബഷീര്‍ വല്ലാഞ്ചിറ, എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.