Sauditimesonline

yara 2
യാര സ്‌കൂളിന് ക്വാളിറ്റി കൗണ്‍സില്‍ അംഗീകാരം; പുതിയ അധ്യായന വര്‍ഷത്തിലേയ്ക്ക് പ്രവേശനം ആരംഭിച്ചു

ആവേശപ്പോരാട്ടം: ഡിഫ സൂപ്പര്‍ കപ്പ് പ്രീക്വാര്‍ട്ടര്‍ 13ന്

ദമ്മാം: ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ‘ഡിഫ സൂപ്പര്‍ കപ്പ്’ ടൂര്‍ണമെന്റില്‍ അഡിഡ, എം.യു.എഫ്‌സി, ഫീനിക്‌സ്, യങ്ങ് സ്റ്റാര്‍ ടീമുകള്‍ പ്രീ ക്വാര്‍ട്ടറില്‍. റാക്ക അല്‍ യമാമ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കെപ്‌വ എഫ്‌സിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു അഡിഡയുടെ വിജയം. മത്സരത്തിന്റെ പതിനാലാം മിനുട്ടില്‍ ഷഫീഖ് ആദ്യ ഗോള്‍ നേടി. ഇരുപത്തി മൂന്ന്, ഇരുപത്തിയെട്ട് മിനുട്ടുകളില്‍ കളിയിലെ താരമായി മാറിയ ജിംഷാദ് രണ്ട് ഗോളുകള്‍ കൂടി നേടി വിജയം ഉറപ്പിച്ചു.

തുല്യ ശക്തികള്‍ മാറ്റുരച്ച രണ്ടാം മത്സരത്തില്‍ എം.യു എഫ്.സി രണ്ട് ഗോളുകള്‍ക്കാണ് ഇംകോ അല്‍ഖോബാറിനെ പരാജയപ്പെടുത്തിയത്. മലബാര്‍ യുണൈറ്റഡ് നായി മത്സര്‍ത്തിന്റെ ഇരുപത്തിഅഞ്ചാം മിനുട്ടില്‍ അജ്‌ലാനും, നാല്‍പ്പതാം മിനുട്ടില്‍ വിഷ്ണു കൊണ്ടോട്ടിയും സ്‌കോര്‍ ചെയ്തു. അജ്‌ലാന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. ആക്രമണ പ്രത്യാക്രമണത്തിന്റെ ആവേശ നിമിശങ്ങള്‍ ഏറെ കണ്ട മൂന്നാം മത്സരത്തില്‍ നിശ്ചിത സമയത്ത് ഫീനിക്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബും, ഡി.എഫ്.സി ഖത്തീഫും 3 വീതം ഗോളുകള്‍ നേടി സമനില പാലിച്ചപ്പോള്‍ ടൈബ്രേക്കറിലൂടെയായിരുന്നു ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫീനിക്‌സിന്റെ ജയം.

ഡി.എഫ്.സിക്കായി സജിമോന്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ലിബിന്‍ ഒരു ഗോള്‍ നേടി. ഫീനിക്‌സിനായി മുഷ്ഫിഖ് രണ്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ലാമിസ് ഒരു ഗോള്‍ നേടി. വെള്ളിയാഴ്ച നടന്ന അവസാന കളിയില്‍ യംങ്ങ്സ്റ്റാര്‍ ടയോട്ട ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് റയിന്‍ബോ എഫ്‌സിയെ പരാജയപ്പെടുത്തി. ടയോട്ടക്കായി സലു സലീം നാല് ഗോളുകള്‍ നേടിയപ്പോള്‍, ഷഹീല്‍ ഷംസുദ്ദീന്‍ ഒരു ഗോള്‍ നേടി. റയിന്‍ബോക്കായി അബുവാണ് ആശ്വാസ ഗോള്‍ നേടിയത്. വിവിധ മത്സരങ്ങളില്‍ ജിംഷാദ് (അഡിഡ), അജിലാന്‍ (എം യു എഫ് സി), മുഷ്ഫിഖ് (ഫിനിക്‌സ്), ഷഹീല്‍ (യംഗ്സ്റ്റാര്‍) എന്നിവര്‍ കളിയിലെ കേമന്മാരായി.

ഡിഫ സൂപ്പര്‍ കപ്പില്‍ ഈയാഴ്ച മുതല്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. വ്യാഴാഴ്ച നടക്കുന്ന ആദ്യ പ്രീകോര്‍ട്ടറില്‍ യൂനിഗാര്‍ബ് ദല്ല എഫ്.സി സഡാഫ് കോ മാഡ്രിഡ് എഫ്‌സിയുമായി മാറ്റുരക്കുമ്പോള്‍ രണ്ടാം മത്സരത്തില്‍ അഡിഡ എഫ്.സി പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ്.സിയുമായും, അവസാന മത്സരത്തില്‍ ഡിമ ടിഷ്യൂ ഖാലിദിയ്യയും, എ.ആര്‍ എഞ്ചിനീയറിങ്ങ് ആര്‍.സി. എഫ്. സി ജുബൈലുമായും ഏറ്റ്മുട്ടും. മാജിദ് അഹ്മദ് അല്‍ നാസ് , മുബാറക് കാക്കു, സുധീര്‍ ഖാന്‍ ഐ വിഷന്‍, അഷ്‌റഫ് അള്‍ട്ടിമേറ്റ്, റിയാസ് പറളി, നാസര്‍ വെളിയത്ത് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ആസിഫ് മേലങ്ങാടി, ജുനൈദ് നീലേശ്വരം, റഹീം അലനല്ലൂര്‍, ഫവാസ് കലിക്കറ്റ്, ജലീല്‍ മലപ്പുറം, ഷമീം കുനിയില്‍, ഖലീല്‍ പൊന്നാനി, ശരീഫ് മാണൂര്‍ എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top