റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയ്ക്കു കരുത്തുപകര്‍ന്നു വനിതാ വേദി ഭാരവാഹികള്‍ ചുമതലയേറ്റു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ആലുവ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. വനിതാ വേദിയുടെ ചുമതല റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പ്രസിഡന്റ് മൃദുല വിനീഷിന് കെമാറി.
ഗ്ലോബല്‍ കമ്മിറ്റി കണ്‍വീനര്‍ റഷീദ് കൊളത്തറ, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ, റിയാദ് വനിത വേദി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി വല്ലി ജോസ്, വൈസ് പ്രസിഡന്റുമാരായ സ്മിത മുഹിയുദ്ധീന്‍, ജാന്‍സി പ്രഡിന്‍, ജനറല്‍ സെക്രട്ടറി ഷീന റെജി, സെക്രട്ടറിമാരായ റീന ജോജി, ശരണ്യ ആഘോഷ്, സിംന നൗഷാദ്, ജോജി ബിനോയ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ വേദി രൂപീകരണ കമ്മിറ്റി കണ്‍വീനര്‍ സുരേഷ് ശങ്കര്‍ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി നിഷാദ് ആലംങ്കോട് സ്വാഗതവും വനിതാ വേദി ട്രഷറര്‍ സൈഫുന്നീസ സിദ്ധിക്ക് നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.