റിയാദ്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചനവും ദുഃഖവും അറിയിച്ചു.
ജീവിതമാര്‍ഗം കണ്ടെത്താന്‍ ഇന്ത്യയില്‍ നിന്ന് തൊഴില്‍ തേടിയെത്തിയവരാണ് അപകടത്തില്‍പ്പെട്ട ഭൂരിഭാഗവും. അവരുടെ കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അഗ്‌നി ഗോളങ്ങള്‍ ഇല്ലാതാക്കിയത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്റെ ദുഃഖങ്ങളില്‍ പങ്ക് ചേരുന്നു. ചിത്സയിലുള്ളവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര സഹായങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ എത്രയും വേഗം നല്‍കണമെന്നും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവനയില്‍ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.