Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

പ്രതീക്ഷ പകര്‍ന്ന് ‘എസ്‌പെരന്‍സ’

റിയാദ്: പ്രതീക്ഷയുടെ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ച് കെഎംസിസി എസ്‌പെരന്‍സ-2023 ക്യാമ്പയിന്‍. റിയാദ് മലപ്പുറം മണ്ഡലം കെഎംസിസി ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ നിര്‍വഹിച്ചു. സന്നദ്ധ സേവന രംഗത്തു കെ.എം.സി.സിയുടെ ഇടപെടലുകള്‍ എല്ലാകാലത്തും പ്രശംസ പിടിച്ചു പറ്റിയതാണ്. ഇനിയും അത്തരം രംഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി മണ്ഡലം, മുന്‍സിപ്പല്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കായി ഒരുക്കിയ ‘ലീഡേഴ്‌സ് ഗാദറിംഗ്’ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്‍ ലോഗോ പ്രകാശനം ദിബാജ് വേള്‍ഡ് സി.ഇ.ഒയും കോ ഫൗണ്ടറുമായ ഷാഫി ദാരിമി പുല്ലാര നിര്‍വഹിച്ചു. രണ്ട് സെഷനുകളില്‍ നടന്ന പരിപാടി അറിവും ആത്മവവിശ്വാസവും പ്രതീക്ഷകളും സമ്മാനിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഷാഫി മാസ്റ്റര്‍ തുവൂര്‍ ‘സമുദായ മുന്നേറ്റത്തിന്റെ ഗതി നിര്‍ണ്ണയിച്ച 75’ വര്‍ഷങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ചു. ഇന്ത്യയില്‍ ന്യൂനപക്ഷ സമുദായത്തിന്റെ അവകാശം നേടിയെടുക്കാനും അഭിമാനകരമായ അസ്തിത്വത്തിനും വേണ്ടി ഇന്ത്യാ വിഭജനത്തിനുശേഷം നേതാക്കള്‍ വളരെ ആലോചിച്ചുണ്ടാക്കിയതാണ് മുസ്‌ലിം ലീഗ്. രാജ്യത്തിന്റെ പുരോഗതിയ്ക്കും സമുദായത്തിന്റെ ഉന്നതിയ്ക്കും ഉതകുന്ന രീതിയില്‍ പാര്‍ട്ടിയെ മുന്നോട്ട് നയിച്ചവരാണ് പൂര്‍വ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

‘സംഘടന, സംഘാടനം’ എന്ന വിഷയം ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ അവതരിപ്പിച്ചു. സംഘടന മികച്ചതായിത്തീരുന്നത് നല്ല ലക്ഷ്യത്തിലൂടെയാണ്. ലക്ഷ്യം നടപ്പിലാകണമെങ്കില്‍ നല്ല സംഘാടകര്‍ വേണം. സഹപ്രവര്‍ത്തകരും അണികളുമെല്ലാം വ്യത്യസ്ത കഴിവുകള്‍ ഉള്ളവരാണ് എന്ന വസ്തുത ഉള്‍കൊളളണം. അവര്‍ക്കിടയില്‍ പാരസ്പര്യം നിലനിര്‍ത്തിയാണ് നല്ല സംഘാടകന്‍ മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി അദ്ധ്യക്ഷത വഹിച്ചു. ആക്ടിങ്ങ് സെക്രട്ടറി യൂനുസ് കൈതക്കോടന്‍ സ്വാഗതവും മുജീബ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു. മുസമ്മില്‍ കാടേരി ഖിറാഅത് നടത്തി. ഷൗക്കത്ത് പുല്‍പറ്റ, മുസമ്മില്‍ കാളമ്പാടി, പി.സി അബ്ദുല്‍ മജീദ്, ഷുക്കൂര്‍ വടക്കേമണ്ണ, ജലീല്‍ പുല്‍പ്പറ്റ, യൂനുസ് തോട്ടത്തില്‍, അമീറലി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top