റിയാദ്: സൗദി-ഇന്ത്യാ ബിസിനസ് കൗണ്‍സിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്നുളള ഐടി കമ്പനി പ്രതിനിധികള്‍ സൗദിയിലെ വിവിധ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ നടക്കുന്ന ലീപ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച ഒരുക്കിയത്.
ഇന്ത്യയില്‍ നിന്ന് 45 അംഗ പ്രതിനിധി സംഘമാണ് അന്താരാഷ്ട്ര ഐടി, ടെക്‌നോളജി പ്രദര്‍ശനമായ ലീപില്‍ പങ്കെടുക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രാണിക്‌സ് ആന്റ് സോഫ്ട്‌വെയര്‍ എക്‌സ്‌പോര്‍ട് പ്രൊമോഷന്‍ കൗണ്‍സില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, നാസ്‌കോ എന്നിവയുടെ നേതൃത്വത്തിലുളള സംഘത്തില്‍ സ്റ്റാര്‍ട് അപ്, ചെറുകിട ഇടത്തരം കമ്പനി പ്രതിനിധികളും ലീപ് മേളയില്‍ പങ്കെടുക്കുന്നുണ്ട്.
സൗദി-ഇന്ത്യാ ബിസിനസ് കൗണ്‍സിലും ഫെഡറേഷന്‍ ഓഫ് സൗദി ചേമ്പേഴ്‌സും സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഹുസൈന്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നാസ്‌കോം വൈസ് പ്രസിഡന്റ് ശിവേന്ദ്ര സിംഗ്, ഇസ്ഇ ഇന്ത്യാ ചെയര്‍മാന്‍ സന്ദീപ് നരുല, കൊണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഡയറക്ടര്‍ ചാക്കോ ചെറിയാന്‍, ഡിസിഎം രാം പ്രസാദ്, ഇന്ത്യന്‍ എംബസി കോമേഴ്‌സ്യല്‍ വിഭാഗം മേധാവി റിതു യാദവ് എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.