Sauditimesonline

SDPI TO KMCC
എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗില്‍

കണ്ണൂരിന്റെ മുന്നേറ്റം; തോല്‍വിയറിയാതെ സെമിയിലേയ്ക്ക്

റിയാദ്: തോല്‍വിയറിയാതെ സെമിയിലേയ്ക്കു കുതിച്ച് കണ്ണൂര്‍. ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പില്‍ ജില്ലാ മത്സരങ്ങളിലാണ് കണ്ണൂരിന്റെ മുന്നേറ്റം. ‘എ’ ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കണ്ണൂര്‍ ജില്ല സെമിഫൈനലിലേക്ക് യോഗ്യത നേടിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജസീമിന്റെ ഹാട്രിക്ക് കരുത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് എറണാകുളത്തെയാണ് കണ്ണൂര്‍ തോല്‍പ്പിച്ചത്. മഹ്‌റൂഫും അര്‍ഷാദും ആണ് കണ്ണൂരിനു വേണ്ടി രണ്ടു ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തു. നജീബാണ് എറണാകുളത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തില്‍ ഹാട്രിക്ക് നേടിയ ജസീമിനെ മാന് ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഡ്വ: അനീര്‍ ബാബു അവാര്‍ഡ് സമ്മാനിച്ചു.

ഓഗസ്ത് 22ന് കോഴിക്കോട് പാലക്കാടിനെയും മലപ്പുറം ആലപ്പുഴയെയും നേരിടും. ക്ലബ് മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട് റിയല്‍ കേരളയെയും ലാന്റണ്‍ എഫ് സി യൂത്ത് ഇന്ത്യ സോക്കറിനെയും നേരിടും. അബു ഫഹദ് മുത്തൈരി, മുഹമ്മദ് കണ്ടക്കൈ, കരീം എറണാകുളം, ഷംസീര്‍ നദാപുരം, ഷരീഫ് മട്ടന്നൂര്‍, ഷമീര്‍ കണ്ണൂര്‍, മുഹമ്മദ് കുട്ടി തൃത്താല, സി കെ അബ്ദുറഹിമാന്‍, തന്‍സീല്‍ അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ കളിക്കാരുമായിപരിചയപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top