Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

കൊച്ചി കൂട്ടായ്മ കെ ബി ഖലീല്‍ അനുസ്മരണം

റിയാദ്: കൊച്ചി കൂട്ടായ്മ കെ.ബി. ഖലീല്‍ അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു. ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, ഫോര്‍ക്ക കണ്‍വീനര്‍ ഉമ്മര്‍ മുക്കം, ലോക കേരള സഭാംഗം ഇബ്രാഹിം സുബ്ഹാന്‍, പി.എം.എഫ് നേതാക്കളായ ഷിബു ഉസ്മാന്‍, റസ്സല്‍, ബിനു കെ. തോമസ്, മീഡിയ ഫോറം പ്രതിനിധി ജയന്‍ കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് കരീം കാണാപുരം, നിയാസ് പാനൂര്‍, ബെസ്റ്റ് വിങ് ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രതിനിധികള്‍ ശുകൂര്‍, നിസാം എന്നിവര്‍ പങ്കെടുത്തു.

അനുസ്മരണത്തിന്റെ ഭാഗമായി കൊച്ചി കൂട്ടായ്മ പ്രഖ്യാപിച്ച ഖലീല്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ബാന്‍, റഹ്മാന്‍ മുനമ്പത്ത് എന്നിവര്‍ വിതരണം ചെയ്തു. അംഗങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ 5 ലക്ഷം രൂപ പ്രീമിയം കവറേജുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിതരണം ജിബിന്‍ സമദ് കൊച്ചി നിര്‍വഹിച്ചു.

അഡ്‌വൈസറി ബോര്‍ഡ് അംഗം ജിബിന്‍ സമദ് ആമുഖ പ്രസംഗം നിര്‍വ്വഹിച്ചു. ഇവന്റ് കണ്‍ട്രോളര്‍ റഹീം ഹസ്സന്‍ പരിപാടി നിയന്ത്രിച്ചു. വെല്‍ഫെയര്‍ കണ്‍വീനര്‍ ഷഹീന്‍, ചാരിറ്റി കണ്‍വീനര്‍ സാജിദ്, എം.എസ്.എഫ് കണ്‍വീനര്‍ നിസ്സാര്‍ നെയ്ചു, സുല്‍ഫിക്കര്‍, അര്‍ഷാദ്, മുന്‍ സെക്രട്ടറി ജിനോഷ്, സിറാജ് ബീരാന്‍, ഹാഷിം, നിസാര്‍ ഷംസു, അസീസ്, ആദില്‍ ഷാജി, അബ്ദുല്‍ജബാര്‍ എന്നിവര്‍ പങ്കെടുത്തു. ട്രഷറര്‍ ഷാജഹാന്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഹാഫിസ് സ്വാഗതവും ട്രസ്റ്റ് കണ്‍വീനര്‍ റഫീഖ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top