ഓണ്‍ലൈനില്‍ ദശദിന ഓണാഘോഷം ഒരുക്കി കൊയിലാണ്ടിക്കൂട്ടം

റിയാദ്: പ്രവാസി കൂട്ടായ്മ കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ വര്‍ണ ശബളമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. റിയാദിലെ പൗരപ്രമുഖരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. വിരല്‍ത്തുമ്പിലൊരോണം എന്ന പ്രമേയത്തില്‍ രാജ്യാന്തര തലത്തില്‍ കൊയിലാണ്ടിക്കൂട്ടം അവതാരിപ്പിക്കുന്ന ദശദിന ഓണ്‍ലൈന്‍ ഓണാഘോഷപരിപാടിയില്‍ മേളം റിയാദ് ടീമുമായി ചേര്‍ന്ന് കൊയിലാണ്ടിക്കൂട്ടം ശിങ്കാരിമേളം അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യ, ഓണക്കളികള്‍, നൃത്തനൃത്യങ്ങള്‍, സംഗീത വിരുന്ന് എന്നിവയും അരങ്ങേറി.

കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ ഓണാഘോഷം ഇന്ത്യന്‍ സമയം വൈകീട്ട് 9.00ന് കൊയിലാണ്ടിക്കൂട്ടം ഫേസ്ബുക് ഗ്രൂപ്പില്‍ തിരുവോണദിനം വരെ അരങ്ങേറുമെന്ന് റിയാദ് ചാപ്റ്റര്‍ ചെയര്‍മാന്‍ റാഫി കൊയിലാണ്ടി അറിയിച്ചു. വിവിധ ചാപ്റ്ററിന്റെ പരിപാടികളും ഫെയ്‌സ് ബുക് പേജില്‍ ഒരുക്കിയിട്ടുണ്ട്.

 

Leave a Reply