Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

ഏഴ് ഇടങ്ങളില്‍ കേളി പി കൃഷ്ണപിളള അനുസ്മരണം

റിയാദ്: പി കൃഷ്ണപിള്ളയുടെ 75-ാമത് ചരമവാര്‍ഷികം കേളി സമുചിതമായി ആചരിച്ചു. കേളിയുടെ പതിനഞ്ച് രക്ഷാധികാരി സമിതികളെ അഞ്ച് മേഖലകളായും രണ്ട് ഏരിയ സമിതികളായും തിരിച്ച് ഏഴ് ഇടങ്ങളിലായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

അല്‍ഖര്‍ജ് ഏരിയാ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിലും ദവാദ്മിയില്‍ ഷാജി പ്ലാവിലയിലും അസിസിയ ന്യൂ സനയ്യ അര്‍ബഈന്‍ മേഖലയില്‍ ഹസ്സന്‍ പുന്നയൂരും അധ്യക്ഷത വഹിച്ചു. ബത്ഹ മര്‍ഖബ് സുലൈ മേഖലയില്‍ സെന്‍ ആന്റണി, റോദ നസീം മേഖലയില്‍ ജോഷി പെരിഞ്ഞനം, മലാസ് ഒലയ്യ ഉമ്മുല്‍ ഹമാം മേഖലയില്‍ ഷാജു പെരുവയല്‍, ബദിയ മുസാമിഅഃ മേഖലയില്‍ റഫീഖ് പാലത്ത് എന്നിവരാണ് അധ്യക്ഷത വഹിച്ചത്.

രാമകൃഷ്ണന്‍ കൂവോട്, രാജേഷ്, ജാഫര്‍ഖാന്‍, പ്രിയ വിനോദ്, ഫസീല മുള്ളൂര്‍ക്കര, മുഹമ്മദ് നൗഫല്‍, ജാര്‍നറ്റ് നെല്‍സണ്‍ എന്നിവര്‍ അനുസ്മരണ സന്ദേശം അവതരിപ്പിച്ചു.

രാജന്‍ പള്ളിത്തടം, മോഹനന്‍, തോമസ് ജോയ്, രാമകൃഷ്ണന്‍, നൗഫല്‍ ഉള്ളാട്ടു ചാലി, ബിജി തോമസ്, നിസാര്‍ റാവുത്തര്‍ എന്നിവര്‍ സ്വാഗതവും, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, ഗീവര്‍ഗ്ഗീസ്, ജോസഫ് ഷാജി, പ്രഭാകരന്‍ കണ്ടോന്താര്‍, കെപിഎം സാദിഖ്, ടി ആര്‍ സുബ്രഹ്മണ്യന്‍, സുരേന്ദ്രന്‍ കൂട്ടായ് എന്നിവര്‍ അനുസ്മരണ പ്രഭാഷണവും നിര്‍വഹിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് എന്ന വിഷയത്തില്‍ ജ്യോതിലാല്‍ ശൂരനാട്, ഉമ്മര്‍, ഷാജി റസാഖ്, മൂസ കൊമ്പന്‍, സുരേഷ് ലാല്‍, നൗഫല്‍ പൂവകുറിശ്ശി, പ്രദീപ് ആറ്റിങ്ങല്‍ എന്നിവര്‍ വിവിധ അനുസ്മരണ പരിപാടികളില്‍ സംസാരിച്ചു.

രക്ഷാധികാരി സെക്രട്ടറിമാരായ സുനില്‍ കുമാര്‍, സുകേഷ്, ജവാദ് പരിയാട്ട്, ഹുസൈന്‍ മണക്കാട്, രജീഷ് പിണറായി, സന്തോഷ് മതിലകം, കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, ജോയിന്റ് ട്രഷറര്‍ സുനില്‍ സുകുമാരന്‍, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ നസീര്‍ മുള്ളൂര്‍ക്കര, റഫീഖ് ചാലിയം, നൗഫല്‍ സിദ്ധിക്ക്, ബിജി തോമസ്, സതീഷ് കുമാര്‍ വളവില്‍, ബിജു തായമ്പത്ത്, ഹാഷിം കുന്നത്തറ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷാ സുകേഷ്, സീന സെബിന്‍, കൂടതെ വിവിധ ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളും അനുസ്മരണ പരിപാടികളില്‍ സംസാരിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top