റിയാദ്: സൗദി അറേബ്യയില്‍ വാടക കരാര്‍ കാലാവധി അവസാനിച്ചാലും നാലു മാസം കൂടി തുടരാന്‍ കഴിയുമെന്ന് അധികൃതര്‍. കരാര്‍ കാലാവധി തീരുന്നതിന് രണ്ടു മാസം മുമ്പ് പുതുക്കുന്നതിനുളള നടപടി ആരംഭിക്കാം. നഗര, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന് കീഴിലെ വാടക സേവന പ്‌ളാറ്റ്‌ഫോം ഇജാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കെട്ടിട ഉടമ, റിയല്‍ എസ്‌റ്റേറ്റ് ഓഫീസ്, വാടകക്കാരന്‍ തുടങ്ങി കരാറിലെ കക്ഷികള്‍ക്ക് പരസ്പര ധാരണയോടെ വാടക കരാര്‍ റദ്ദാക്കാം. തര്‍ക്കങ്ങളും പരാതികളും ഉടലെടുക്കുന്ന പക്ഷം കോടതി ഉത്തരവിലൂടെ കരാര്‍ റദ്ദാകുമെന്നും ഇജാര്‍ വ്യക്തമാക്കി.
കരാര്‍ പുതുക്കാന്‍ വാടകക്കാരന്‍ വിസമ്മതിക്കുകയും കെട്ടിടമോ വസ്തുവോ ഒഴിയാതിരിക്കുകയോ ചെയ്താല്‍ ഉമെക്ക് കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവ് നേടണം. ഇജാര്‍ പ്‌ളാറ്റ്‌ഫോം വഴി കരാര്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനും ഭേദഗതി വരുത്താനും അനുമതിയില്ല. കരാര്‍ തുടങ്ങുമ്പോള്‍ തന്നെ വാടക തുക അടക്കണമെന്നും ഇജാര്‍ വ്യക്തമാക്കി.
പുതിയ കരാര്‍, കരാര്‍ പുതുക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ആദ്യ കരാര്‍ തുകയുടെ 2.5 ശതമാനം റിയല്‍ എസ്‌റ്റേറ്റ് ഓഫീസിന് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ അനുമതിയുണ്ട്. കരാര്‍ കാലാവധി കഴിയുകയും വാടക പുതുക്കാന്‍ താല്‍പര്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഉമെക്ക് വാടക കെട്ടിടം അല്ലെങ്കില്‍ പുരയിടം അതേ രൂപത്തില്‍ മടക്കി നല്‍കാനുളള ഉത്തരവാദിത്തം റിയല്‍ എസ്‌റ്റേറ്റ് ഓഫീസിന് അല്ലെങ്കില്ല ബ്രോക്കറില്‍ നിക്ഷിപ്തമാണെന്നും ഇജാര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
