റിയാദ്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗദിയിലെ പ്രഥമ ശാഖ റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഓഗസ്റ്റ് 30ന് വൈകീട്ട് 4.30ന് അല്‍ മന്‍സൂറയിലാണ് വിശാലമായ സ്‌റ്റോര്‍ ഒരുക്കിയിട്ടുളളതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
റീറ്റെയില്‍ വിതരണ രംഗത്ത് കുവൈത്തില്‍ ഒന്നാം സ്ഥാനമാണ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിനുളളത്. യുഎഇ വിപണിയില്‍ മികച്ച മാര്‍ക്കറ്റ് ഷെയറുമുണ്ട്. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലും ഗ്രാന്‍ഡ് ഹൈപ്പറിന്റെ പെരുമ അംഗീകരിക്കപ്പെട്ടതാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് പറഞ്ഞു.
മികച്ച ഭാവിയാണ് സൗദി അറേബ്യക്കുളളത്. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്ക്കരണവും വളര്‍ച്ചക്കും ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണയും ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണ്.
തികഞ്ഞ പ്രതീക്ഷയോടെയാണ് സൗദിയില്‍ സംരംഭവുമായി എത്തിയ്ത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും നിക്ഷേപ സൗഹൃദ സമീപനം സ്വീകരിക്കുന്നതിലും അധികാരികളുടെ ഇച്ഛാശക്തി ദീര്‍ഘവീക്ഷണത്തിന്റെ പ്രതിഫലനമാണെന്നും ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് പറഞ്ഞു. ഗ്രൂപ്പിന്റെ 93-ാമത്തെ ഔട്ട്‌ലെറ്റാണ് റിയാദില്‍ ആരംഭിക്കുന്നത്. ചില്ലറ വില്‍പ്പന രംഗത്തെ അനുഭവം പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
പലചരക്ക്, ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികള്‍, ഹോട്ട് ഫുഡ്, ബേക്കറി, ഫാഷന്‍ റെഡിമെയ്ഡ്, ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ തുടങ്ങി എല്ലാ ശ്രേണികളിലുമുളള ഉത്പ്പന്നങ്ങളാണ് ഗ്രാന്‍ഡ് ഹൈപ്പറില്‍ ഒരുക്കിയിട്ടുളളത്.
300 ദശലക്ഷം സൗദി റിയാലിന്റെ നിക്ഷേപ പദ്ധതിയാണ് ഗ്രൂപ്പിനുളളത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 5 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കും. 2030 പദ്ധതി ലക്ഷ്യം കാണുന്നതിനു മികച്ച പിന്തുണ നല്‍കാന്‍ ഗ്രൂപ്പിന് കഴിയും. ചുരുങ്ങിയത് 1000 സ്വദേശി പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കാഛ കഴിയുമെന്നും ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ എം കെ അബൂബക്കര്‍, കുവൈറ്റ് റീജിയണല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരി, സൗദി റീട്ടെയില്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ തഹ്‌സീര്‍ അലി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാനിന്‍ അസിം, ജനറല്‍ മാനേജര്‍ മുഹമ്മദ് ആതിഫ് റഷീദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.