റിയാദ്: മൂന്നാമത് നവോദയ ക്യാരം ടൂര്‍ണമെന്റ് സമാപിച്ചു. തെരഞ്ഞെടുത്ത 12 ടീമുകള്‍ മാറ്റുരച്ച കലാശ പോരാട്ടത്തില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് ലത്തീഫ്, ഷംസീര്‍ ടീം (ഫ്രണ്ട്‌സ് ഫോറെവര്‍) ഷംസ്, ആസിഫ് (സോക്കര്‍) ടീമിനെ മുട്ടുകുത്തിച്ചു. പോയിന്റ്‌സ് 5, 6, 4.
അന്താരാഷ്ട്ര ക്യാരം നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഡബിള്‍സ് മത്സരങ്ങള്‍ക്കാണ് ഗ്ലോബല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ നവോദയ ക്യാരം ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ഗ്ലോബല്‍ ട്രാവല്‍സ് നല്‍കിയ ആയിരത്തൊന്ന് റിയാലിന്റെ ക്യാഷ് പൈസും ട്രോഫിയും നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍, പ്രസിഡണ്ട് വിക്രമലാല്‍, ടൂര്‍ണമെന്റ് കണ്‍വീനര്‍ ഷാജു പത്തനാപുരം എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.
രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും അഞ്ഞൂറ്റിയൊന്ന് റിയല്‍ ക്യാഷ് പ്രൈസും എസ് ടി കൊറിയര്‍ മാനേജര്‍ നൂറുദ്ധീന്‍ സമ്മാനിച്ചു. റിയാദ് ബത്ഹ സഫ മക്ക പോളിക്‌ളിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ടൂര്‍ണമെന്റ് നുറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ഷൈജു പച്ച (റിയാദ് ടാക്കീസ്), രതീഷ് (ഷിഫ മലയാളി സമാജം), വിക്രമലാല്‍, രവീന്ദ്രന്‍ പയ്യന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീരാജ്, ഗോപിനാഥ്, മൃദുന്‍, അനി മുഹമ്മദ്, കുമ്മിള്‍ സുധീര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.