റിയാദ്: നോര്‍ക്ക റൂട്‌സിലും പ്രവാസി ക്ഷേമനിധിയിലും അംഗങ്ങളായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കേളി ബത്ഹ ഏരിയയിലെ മുഴുവന്‍ അംഗങ്ങളെയും അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാമ്പയിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായവരുടെ കാര്‍ഡുകളാണ് വിതരണം ചെയ്തത്. ബത്ഹ ക്ലാസിക് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും കാര്‍ഡ് വിതരണവും മുഖ്യ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് നിര്‍വ്വഹിച്ചു. ശുമേസി യൂണിറ്റിലെ മുതിര്‍ന്ന അംഗം മോഹന്‍ കുമാര്‍ കാര്‍ഡ് ഏറ്റുവാങ്ങി.
പ്രവാസികളുടെ അഭയകേന്ദ്രമാണ് നോര്‍ക്ക. പ്രവാസികളുടെ പൊതുജനാധിപത്യ വേദിയായ ലോക കേരള സഭ സമ്മേളനങ്ങളില്‍ ഉയര്‍ന്നുവന്ന കാതലായ നിരവധി നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ് നോര്‍ക്കക്ക് കഴിഞ്ഞിട്ടുണ്ട്. കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന പ്രവാസികളെ ചേര്‍ത്തു നിര്‍ത്തുകയും പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതിനും നിരന്തരം ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുഴുവന്‍ പ്രവാസികളും നോര്‍ക്ക റൂട്‌സിലും പ്രവാസിക്ഷേമനിധിയിലും അംഗമാകണമെന്ന് കെപിഎം സാദിഖ് പറഞ്ഞു. ഏരിയ വൈസ്പ്രസന്റ് മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു
ബത്ഹ ഏരിയയിലെ അംഗങ്ങള്‍ക്കായാണ് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ തുടങ്ങിയത്. എങ്കിലും അംഗങ്ങളല്ലാത്ത നിരവധി ആളുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കേളി ബത്ഹ ഏരിയ ജോയിന്റ് സെക്രട്ടറി അനില്‍ അറക്കല്‍, ശുമേസി യൂണിറ്റ് നിര്‍വാഹക സമിതി അംഗം ജ്യോതിഷ്, ബത്ഹ സെന്റര്‍ യൂണിറ്റ് നിര്‍വാഹക സമിതി അംഗം ഷംസു കാരാട്ട് എന്നിവരാണ് രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മര്‍ഖബ് രക്ഷാധികാരി സമിതി അംഗം സിജിന്‍ കൂവള്ളൂരിന്റെ സാങ്കേതിക സഹായത്തോടെയാണ് കാര്‍ഡുകള്‍ വിതരണത്തിന് തയ്യാറാക്കിയത്. ബത്ഹ ഏരിയയിലെ യൂണിറ്റ് സെക്രട്ടറിമാര്‍, ഏരിയാ കമ്മറ്റി അംഗങ്ങള്‍, ബത്ഹ ഏരിയ രക്ഷാധികാരി സമിതി അംഗങ്ങള്‍ എന്നിവര്‍ പദ്ധതിക്ക് പിന്തുണ നല്‍കി. ബത്ഹ രക്ഷാധികാരി സമിതി സെക്രട്ടറി രജീഷ് പിണറായി, മര്‍ഗ്ഗബ് രക്ഷാധികാരി സമിതി സെക്രട്ടറി സെന്‍ ആന്റണി, ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍, ഏരിയ ട്രഷറര്‍ ബിജു തായമ്പത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ശാര റെയില്‍ യൂണിറ്റ് സെക്രട്ടറി സുധീഷ് ആമുഖ പ്രസംഗം നടത്തി. ഏരിയ ജോയിന്റ് സെക്രട്ടറി അനില്‍ അറക്കല്‍ സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.