ചേര്‍ത്തു നിര്‍ത്തലാണ് മാനവികത: മുഹമ്മദുകുട്ടി സഖാഫി

റിയാദ്: സ്വയം വളരുക മാത്രമല്ല, മറ്റുളളവരെ കൈപിടിച്ചുയര്‍ത്താനും ചേര്‍ത്തു നിര്‍ത്താനും കഴിയുമ്പോഴാണ് മാനവികത പുലരുകയുളളൂവെന്ന് മുഹമ്മദുകുട്ടി സഖാഫി ഒളമതില്‍. മുആവിയ വിശ്രമകേന്ദ്രത്തില്‍ നടന്ന ഗുറാബി സെക്ടര്‍ ഐ സിഎഫ് തിളക്കം-2023 പ്രവര്‍ത്തക ക്യാമ്പില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ പ്രെസിഡെന്റ് ശംസുദ്ധീന്‍ സഖാഫി ഓങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുജീബ് എറണാകുളം ഉദ്ഘാടനം ചെയ്തു.

സമിതി പഠനം, ആത്മീയം, ആദര്‍ശം, വിഷയാവതരണം, ചര്‍ച്ചാനേരം, വിനോദം, തുടങ്ങി വിവിധ സെഷനുകള്‍ക്ക് ശുക്കൂറലി ചെട്ടിപ്പടി, അബ്ദുല്‍ മജീദ് താനാളൂര്‍, നിഷാദ് അഹ്‌സനി, അബൂ ഹനീഫ മാസ്റ്റര്‍, ജാബിറലി പത്തനാപുരം, ഇബ്രാഹിം കരീം എന്നിവര്‍ നേതൃത്വം നല്‍കി.

നിസാര്‍ അഞ്ചല്‍ സ്വാഗതവും അബ്ദുല്‍ കാദര്‍ സഖാഫി വയനാട് നന്ദിയും പറഞ്ഞു. സയിദ് മന്‍സൂര്‍ തങ്ങള്‍, ശിഹാബ് വേങ്ങര, മഹമൂദ് കണ്ണൂര്‍, കരീം ഹാജി, മുഹമ്മദ് കുഞ്ഞു സഖാഫി, ശരീഫ് കിനാശ്ശേരി, നൗഷാദ് കണ്ണൂര്‍, ശരീഫ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply