Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

വമ്പന്‍ നിരക്കിളവുമായി ഇത്തിഹാദ് എയര്‍

അബുദാബി: വമ്പന്‍ വിലക്കിഴിവുമായി ഗള്‍ഫിലെ വിമാന കമ്പനി ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു. അബാദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്‌സ് ആണ് വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ പത്താം തീയ്യതി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഹോളിഡേ സെയില്‍ ഓഫര്‍.

സെപ്റ്റംബര്‍ 11 മുതല്‍ 2024 മാര്‍ച്ച് 24 വരെയുള്ള കാലയളവിലേക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്കില്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഇക്കണോമി ക്ലാസില്‍ വിവിധ നഗരങ്ങളിലേക്ക് അബുദാബിയില്‍ നിന്ന് 895 ദിര്‍ഹം ആണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്.

ടിക്കറ്റ് നിരക്കിലെ ഡിസ്‌കൗണ്ടിന് പുറമെ കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ചും നിലവിലുള്ള നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നും ഇത്തിഹാദ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള സര്‍വീസുകളും കമ്പനി വര്‍ദ്ധിപ്പിക്കും. നവംബര്‍ മാസം മുതല്‍ കൊച്ചിയിലേക്ക് എട്ട് അധിക സര്‍വീസുകള്‍ നടത്തും. ഇതിന് പുറമെ തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കും ഉണ്ടായിരുന്ന പ്രതിദിന സര്‍വീസുകള്‍ പുനഃരാരംഭിക്കുകയും ചെയ്യും.

തിരുവനന്തപുരത്തേക്കുള്ള വിമാനം അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 2.20നും കോഴിക്കോടേക്കുള്ള വിമാനം ഉച്ചയ്ക്ക് 1.40നും ആയിരിക്കും പുറപ്പെടുക. കൊച്ചിയിലേക്ക് എട്ട് സര്‍വീസുകള്‍ കൂടി പുതിയതായി ആരംഭിക്കും. ഇതോടെ ആഴ്ചയില്‍ 21 സര്‍വീസുകളായി ഉയരുമെന്നും ഇത്തിഹാദ് അറിയിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top