Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

മതേതരത്വം അശ്ലീലമായി കാണുന്നവര്‍ ഇന്ത്യ ഭരിക്കുന്നു: കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ

റിയാദ്: പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ മൂല്യങ്ങളെ നിരസിക്കുന്ന നിയമമാണെന്ന് ഗുരുവായൂര്‍ എം.എല്‍.എ കെ വി അബ്ദുള്‍ ഖാദര്‍. ഇന്ത്യ പതിറ്റാണ്ടുകളായി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന നടപടിയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബത്ഹ ക്ലാസിക് ആഡിറ്റോറിയത്തില്‍ കേളി കലാസാംസ്‌കാരിക വേദി ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷണത്തിനു പോലും ഗതിയില്ലാത്ത അവസ്ഥയിലേക്ക് ഇന്ത്യന്‍ ജനതയുടെ സാമ്പത്തിക അടിത്തറ മോദി സര്‍ക്കാര്‍ തകര്‍ത്തു. ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും ഇന്ത്യയിലെ കാര്‍ഷിക മേഖലയെ ഇല്ലാതാക്കി. കോണ്‍ഗ്രസ്സ് തുടങ്ങിയ നയങ്ങള്‍ മോദി സര്‍ക്കാര്‍ അതിവേഗം പിന്തുടരുകയാണ്. അതിനെതിരെ ശക്തമായി പ്രതിഷേധവും പ്രതിരോധവും ഉയര്‍ത്തുന്നത് ഇടതുപക്ഷ ശക്തികള്‍ മാത്രമാണ്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്നവര്‍ക്ക് എങ്ങിനെയാണ് ദേശസ്‌നേഹികള്‍ എന്ന് അവകാശപ്പെടാന്‍ കഴിയുമെന്നും കെ വി അബ്ദുല്‍ ഖാദര്‍ ചോദിച്ചു.

ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തി പ്രളയ ദുരിതത്തിലായവരെ തിരിഞ്ഞു നോക്കാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതേസമയം കേരളത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നവകാശപ്പെടുന്ന മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച ഒരു വരിപോലും എഴുതാനോ പറയാനോ തയ്യാറാകുന്നില്ല. കേളി സെക്രട്ടറിയേറ്റ് അംഗം സുരേന്ദ്രന്‍ കൂട്ടായി ആമുഖപ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി സുധാകരന്‍ കല്ല്യാശ്ശേരി സ്വാഗതവും ആക്ടിംഗ് ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top