
റിയാദ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമഭേദഗതികള്‍ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍. മതനിരപേക്ഷ അന്തരീക്ഷം അപകടത്തിലാക്കുന്ന നടപടികളില്‍ നിന്നു പിന്തിരിയണമെന്നും ഇസ്‌ലാമഹി സെന്റര്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകളെ മാറ്റിനിര്‍ത്തി മതാടിസ്ഥാനത്തില്‍ പൗരത്വം അനുവദിക്കുന്ന പുതിയ ബില്‍ ഭരണഘടനയുടെ അടിസ്ഥാന താത്പര്യങ്ങളോടുള്ള വെല്ലുവിളിയാണന്നും യോഗം വിലയിരുത്ത.
കിംഗ് ഖാലിദ് ഇസ്‌ലാമിക് സെന്ററുമായി സഹകരിച്ചു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗദി മലയാളി ഖുര്‍ആന്‍ മുസാബഖയുടെ റിയാദ് ഏരിയ പ്രചാരണോദ്ഘാടനത്തിലാണ് ഇസ്‌ലാഹി സെന്റര്‍ നേതാക്കള്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ എടത്തനാട്ടുകര അധ്യക്ഷത വഹിച്ചു. 201920ലെ ഖുര്‍ആന്‍ മുസാബഖയുടെ പുസ്തക പ്രകാശനം അഡ്വ അബ്ദുല്‍ ഹമീദ് നിര്‍വ്വഹിച്ചു. ഖുര്‍ആന്‍ വികാരങ്ങളെയല്ല, വിചാരങ്ങളെയാണ് തൊട്ടുണര്‍ത്തുന്നത് എന്ന വിഷയത്തില്‍ അബ്ദുറഹ്മാന്‍ മദീനിയും പൗരത്വ ഭേദഗതി ബില്‍: ഞങ്ങള്‍ക്ക് പറയാനുള്ളത് എന്ന വിഷയത്തില്‍ സഅദുദ്ദീന്‍ സ്വലാഹിയും പ്രഭാഷണം നടത്തി. ദാനിം യാക്കൂബ് ഖിറാഅത്തും ഹദീബ് അബ്ദുല്‍ അസീസ് ഗാനവും ആലാപിച്ചു.
അബ്ദുറസാഖ് സ്വലാഹി, അഡ്വ അബ്ദുല്‍ ജലീല്‍, മുഹമ്മദ് സുല്‍ഫിക്കര്‍, അബ്ദുല്‍ അസീസ് കോട്ടക്കല്‍, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, റഷീദ് വടക്കന്‍, മുജീബ് ഇരുമ്പുഴി, അംജദ് അന്‍വാരി, ഫസലു റഹ്മാന്‍ അറക്കല്‍, നജീബ് സ്വലാഹി, ഇഖ്ബാല്‍ വേങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. ഖുര്‍ആന്‍ മുസാബഖ റിയാദ് കണ്‍വീനര്‍ സാജിദ് കൊച്ചി സ്വാഗതവും ബഷീര്‍ സ്വലാഹി മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
