Sauditimesonline

SaudiTimes

സംഗീത വിരുന്നൊരുക്ക മ്യൂസിക് ഐഡല്‍

റിയാദ്: മാന്ത്രിക സംഗീതത്തിന്റെ വിസ്മയ വിരുന്നൊരുക്കി റിയാദ് ടാകീസ്. ഇന്ത്യന്‍ മ്യൂസിക് ഐഡല്‍ ഫൈനലിസ്റ്റ് വൈഷ്ണവ് ഗിരീഷ്, സൗദി ഗായകന്‍ അഹ്മദ് സുല്‍ത്താന്‍ മൈമാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മ്യൂസിക് ഐഡല്‍ 2019 അരങ്ങേറിയത്. കെ സെവന്‍ സ്റ്റുഡിയോസ് , എ സിക്‌സ് മീഡിയ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാിെ ഒരുക്കിയത്. ആസ്വാദകരുടെ മനം കവര്‍ന്ന സംഗീത രാവിനൊപ്പം വൈദേഹി നൃത്തവിദ്യാലയത്തിലെ രശ്മി വിനോദിന്റെ നേതൃത്തിലുള്ള കലാകാരികളും ഹരിഷ്മയും അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി. റന്‍സിലിന്റെ സാഹസം നിറഞ്ഞ ഫയര്‍ ഡാന്‍സും ശ്രദ്ധേയമായി.

സാംസ്‌കാരിക സമ്മേളനം ഐസോണിക് മാര്‍ക്കറ്റിംങ് മാനേജര്‍ ഹൈദര്‍ അലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അരുണ്‍ പൂവാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം ഡയറക്ടര്‍ ശങ്കര്‍ കേശവന്‍, പ്രോഗ്രാം കോഡിനേറ്റര്‍ ഷൈജു പച്ച, എ6 മീഡിയ കോഡിനേറ്റര്‍ അഭിലാഷ്, നിഷാദ് ആലങ്കോട്, ഹാറൂണ്‍ റഷീദ്, അസ്‌ലം, ഡോ:ഷിബു മാത്യു, കേണല്‍ അഹ്മദ് ഇബ്രാഹിം അല്‍ അംരി, മധു ചെറിയവീട്ടില്‍, ബ്ലസന്‍, നിബിന്‍ ഇന്ദ്രനീലം, സലാം കൊടുവള്ളി, റാഫി കൊയിലാണ്ടി, അനസ്, വല്ലി ജോസ്, നിജില്‍ തോമസ്, ഫഹദ്, ഷാജു ആന്റണി, ദിലീപ്, ശിഹാബ് കൊട്ടുകാട്, അഷ്‌റഫ് വടക്കേവിള, ഷംനാദ് കരുനാഗപ്പള്ളി, അലി ആലുവ, ഡൊമനിക് സാവിയോ, സലാം പെരുമ്പാവൂര്‍, ഹരി കായംകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിയാദിലെ ഗായകരായ സുരേഷ് കുമാര്‍, തങ്കച്ചന്‍ വര്‍ഗീസ്, ഷാന്‍ പെരുമ്പാവൂര്‍ , ജലീല്‍ കൊച്ചിന്‍, ഷഫീഖ് പെരുമ്പാവൂര്‍, ശ്രീജേഷ് കാലടി, മാലിനി നായര്‍, ശിശിര അഭിലാഷ്, ലെന ലോറന്‍സ്, മീര മഹേഷ് എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. ശങ്കര്‍ കേശവന്‍, ഡോ. മീര മഹേഷ് എന്നിവര്‍ അവതാരകരായിരുന്നു. മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച റിയാദ് ടാക്കീസ് വടംവലി ടീമിനെ ചടങ്ങില്‍ ആദരിച്ചു.

മധു വി തോമസ്, നവാസ് ഓപ്പീസ്, സിജോ മാവേലിക്കര, സനൂപ് രയോരത്, ലുബൈബ്, അഷ്‌റഫ് അപ്പക്കാട്ടില്‍, മജു അഞ്ചല്‍, സുല്‍ഫി കൊച്ചു, ഫൈസല്‍ കൊച്ചു , ഷമീര്‍, ഷാനവാസ്, അനീസ്, ജംഷാദ്, അന്‍വര്‍, സാജിദ് ആലപ്പുഴ, അനില്‍കുമാര്‍ തംബുരു, ഷഫീക് പാറയില്‍, ബാലഗോപാല്‍, ജോസ് കടമ്പനാട്, സുനില്‍ബാബു എടവണ്ണ, സാജിത്ത് ഖാന്‍, സജീര്‍, ഹുസൈന്‍, ജബ്ബാര്‍ പൂവാര്‍, പ്രദീപ് കിച്ചു, സുനീര്‍, സജി ചെറിയാന്‍, ജോണി തോമസ്, വിജേഷ്, വിപിന്‍ വയനാട്, ടിനു ജോസ്, കൃഷ്ണ, എബിന്‍, സാനു, അനസ് പാങ്, ഷഫീര്‍, ഷിജോ തോമസ്, മാത്യു തോമസ്, ഹാരിസ് ചോല, ബിനേഷ് പ്രബോധിനി, ഷംസു തൃക്കരിപ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി റിജോഷ് കടലുണ്ടി സ്വാഗതവും ട്രഷറര്‍ നബീല്‍ ഷാ മഞ്ചേരി നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top