
റിയാദ്: കെ എം സി സി വനിതാ വിംഗ് ഏഴാം വാര്‍ഷികത്തില്‍ ഏഴ് യുവതികള്‍ക്ക് മംഗല്യം. സഫാഫ് 2020 എന്ന പേരില്‍ ആഗസ്റ്റില്‍ കേരളത്തില്‍ സമൂഹ വിവാഹം നടത്തും. ഇതിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മര്‍വ വിശ്രമ കേന്ദ്രത്തില്‍ കെ എം സി സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് നിര്‍വ്വഹിച്ചു. വനിതവിംഗ് ആക്റ്റിംഗ് പ്രസിഡന്റ് ഹസ്ബിന നാസര്‍ അധ്യക്ഷത വഹിച്ചു.
സമൂഹ വിവാഹത്തിന്റെ കൂപ്പണ്‍ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി പാലക്കാട് ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വെള്ളേപ്പാടത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഒരു പെണ്‍കുട്ടിക്കുള്ള മുഴുവന്‍ ആഭരണങ്ങള്‍ക്കുള്ള പണം പി.സി. മജീദ് കാളമ്പാടി വനിത വിംഗ് ട്രഷറര്‍ നുസൈബ മാമുവിന് കൈമാറി. സമൂഹ വിവാഹം സംബന്ധിച്ച് ജനറല്‍ സെക്രട്ടറി ജസീല മൂസ്സ വിശദീകരിച്ചു.

ഏഴ് വര്‍ഷമായി കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ വനിതാ വിംഗ് രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക, ജീവകാരുണ്യ മേഖലയില്‍ സജീവമാണ്. ബൈത്തുറഹ്മ, സി.എച്ച് സെന്റര്‍, ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കുഴല്‍ക്കിണര്‍, രക്താദാന ക്യാമ്പുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. പ്രവാസി കുടുംബിനികള്‍ക്കും കുട്ടികള്‍ക്കും ബോധവല്‍ക്കരണം, മോട്ടിവേഷന്‍ ക്ലാസ് എന്നിവക്കും നേതൃത്വം നല്‍കി.

പരിപാടിയില്‍ റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പി.വി. മുഹമ്മദ് അരീക്കോട്, കെ.എം.സി.സി ആക്റ്റിങ് സെക്രട്ടറി ജലീല്‍ തിരൂര്‍, ട്രഷറര്‍ യു.പി.മുസ്തഫ, മാമുക്കോയ തറമ്മല്‍, സഫീര്‍ പറവണ്ണ, വി. ഷാഹിദ് മാസ്റ്റര്‍, മൈമൂന ടീച്ചര്‍, ത്വാഹിറ മാമുക്കോയ, സൗദ മുഹമ്മദ്, നദീറ ഷംസ്, ഫസ്‌ന ഷാഹിദ്, സാബിറ മുസ്തഫ, സാറ നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
