
റിയാദ്: മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് കേരളാ സര്‍ക്കാര്‍ രൂപം നല്‍കിയ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ റിയാദില്‍ ആരംഭിച്ചു. കിഴക്കന്‍ പ്രവിശ്യാ മലയാളം മിഷന്‍ കോഡിനേറ്റര്‍ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്തു.
ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപകരണമല്ല. മറിച്ച് ഭാഷ സംസ്‌കാരവും സമൂഹവുമായുള്ള സംവദിക്കലുമാണ്. ഇത് മനസ്സിലാക്കി വളരാന്‍ കുട്ടികളെ പ്രാപ്തരക്കണമെന്ന് ഷാഹിദ ഷാനവാസ് പറഞ്ഞു. ഭാഷയിലൂടെ സംസ്‌കാരത്തെയും സമൂഹത്തെയും അറിയാന്‍ കഴിയണം. പരസ്പരം ഉള്‍ക്കൊള്ളാനും സഹജീവിയെ കരുതലോടെ ചേര്‍ത്തു പിടിക്കാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കാന്‍ ഭാഷയിലൂടെ കഴിയണമെന്നും ഷാഹിദ പറഞ്ഞു.
ഇരുപത്തിയഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടുന്ന റിയാദ് മേഖലാ സമിതിയെ യോഗം തെരെഞ്ഞെടുത്തു. നൗഷാദ് കോര്‍മത്ത് (കോഡിനേറ്റര്‍), സുനില്‍ സുകുമാരന്‍ (പ്രസിഡന്റ്), എം ഫൈസല്‍ (വൈസ് പ്രസിഡന്റ്), സീബ കൂവോട് (സെക്രട്ടറി), സുരേഷ് ലാല്‍ (ജോയിന്റ് സെക്രട്ടറി), സുരേഷ് കൂവോട് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. നജിം കൊച്ചുകലുങ്ക്, നസറുദീന്‍ വി ജെ, ബീന, ലീന കോടിയത്ത്, വിദ്യ ബി, ഷക്കീല വഹാബ്, സജിത്ത് പരപ്പനങ്ങാടി, മുനീര്‍ കൊടുങ്ങല്ലൂര്‍, മുഹമ്മദ് ഷഫീഖ് പി കെ, റഫീഖ് പന്നിയങ്കര, ഇസ്മയില്‍ എരുമേലി, അരുണ്‍ കുമാര്‍, സലിം മാഹി, സുധീര്‍ കുമ്മിള്‍, ഫെമിന്‍ ഇഖ്ബാല്‍, നിഖില സമീര്‍, ഷഫീഖ് തലശ്ശേരി, അഷ്‌റഫ് കൊടിഞ്ഞി, ആയിശ റസൂല്‍ സലാം എന്നിവര്‍ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
ജയചന്ദ്രന്‍ നെരുവമ്പ്രം മുഖ്യപ്രഭാഷണം നടത്തി. സൗദി മലയാളം മിഷന്‍ ഡയറക്ട്ര്‍ കെ പി എം സാദിഖ് , എന്‍ ആര്‍ കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള, നസറുദ്ദീന്‍ വി ജെ, എം ഫൈസല്‍, റഫീഖ് പന്നിയങ്കര, സുലൈമാന്‍ ഊരകം, നജിം കൊച്ചുകലുങ്ക്, ലീന കോടിയത്ത്, മുനീര്‍ കൊടുങ്ങല്ലൂര്‍, ഫെമിന്‍ ഇഖ്ബാല്‍, നാസര്‍ കാരന്തൂര്‍, നാസര്‍ കാരക്കുന്ന് എന്നിവര്‍ സംസാരിച്ചു. നൗഷാദ് കോര്‍മത്ത് അധ്യക്ഷത വഹിച്ചു. സീബ കൂവോട് സ്വാഗതവും സുരേഷ് ലാല്‍ നന്ദിയും പറഞ്ഞു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
