
റിയാദ്: രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ ലക്ഷ്യംവെക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി ബില്‍ രാജ്യത്ത് ദൂരവ്യപകമായ പ്രത്യാഘതങ്ങളുണ്ടാക്കുമെന്ന് സംഗമത്തില്‍ പങ്കെടുത്തത്തവര്‍ അഭിപ്രയപെട്ടു. ഇത് ഏതെങ്കിലും ഓരോ പ്രത്യേക മതവിഭാഗത്തിന്റെ മാത്രം വിഷയമല്ല. ചില പ്രത്യേക മതവിഭാഗങ്ങള്‍ ബില്ലിനെതിരെ പരസ്യമായി മത സൂക്തങ്ങള്‍ വിളിച്ചു പ്രതിഷേധിക്കുന്നത് രാജ്യത്ത് വിഭാഗീയതയുണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള ആളുകളെ സംഘടിപ്പിച്ചു സംയുകതമായി പ്രക്ഷോഭം നയിക്കാന്‍ സാധിക്കണം. അല്ലാതെ നടത്തുന്ന പ്രതിഷേധങ്ങള്‍ വിപരീതഫലം സൃഷ്ടിക്കുമെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രയപെട്ടു. രാജ്യത്തു കോണ്‍ഗ്രസ്സ് ശക്തമായ പ്രക്ഷോഭത്തിന് നേത്രത്വം കൊടുക്കുകയാണ്. രാജ്യം ഭരിക്കുന്നവര്‍ എല്ലാ രംഗത്തും സമ്പൂര്‍ണ പരാജയമാണ്. ഇതില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് ഇത്തരത്തിലുള്ള വിവാദങ്ങള്‍ ജനങ്ങളുടെ മുന്നിലേക്കു എടുത്തിടുന്നത്. രാജ്യത്ത് എല്ലായിടത്തും അശാന്തി പടര്‍ന്നു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇതൊന്നും പരിഗണിക്കാത്തത് ഇന്ത്യയുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും പ്രതിഷേധ സംഗമം വിലയിരുത്തി.
സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന സംസമം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജിഫിന്‍ അരീക്കോട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, റസാഖ് പൂക്കോട്ടുംപാടം, നൗഫല്‍ പാലക്കാടന്‍, മുഹമ്മദലി മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു. സകീര്‍ ദാനത്ത്, അമീര്‍ പട്ടണത്ത്, ഗിരീഷ്, പ്രഭാകരന്‍ ഒളവട്ടൂര്‍, ഭാസ്‌കരന്‍ മഞ്ചേരി, ഉണ്ണികൃഷ്ണന്‍, ജമാല്‍ എരഞ്ഞിമാവ്, റിയാസ് വണ്ടൂര്‍, സബീര്‍ മങ്കട, സൈനുദ്ധീന്‍ കാപ്പ്, വഹീദ് വാഴക്കാട്, കരീം മഞ്ചേരി, പര്‍വേസ് നിലംബൂര്‍, ഷാജി നിലമ്പൂര്‍, റഷീദ് ബാബു കൊടിഞ്ഞി, ഹബീബ് റഹ്മാന്‍, ഷാനവാസ് കുട്ടിപ്പാറ, മുത്ത് പാണ്ടിക്കാട്, ശിഹാബ് വെട്ടത്തൂര്‍, ഷറഫു ചിറ്റാന്‍, ജൈസല്‍ ഒതായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജംഷാദ് തുവൂര്‍ സ്വാഗതവും വിനീഷ് ഒതായി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
