റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു സൗദിയില്‍ പുതിയ പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 21 വരെ സൗദിയിലെ സ്‌റ്റോറുകളില്‍ 10, 20 റിയാലിന് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനാണ് പ്രൊമോഷന്‍. പലചരക്ക് സാധനങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍ എന്നിവയും പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മിതമായ വിലയും ഉയര്‍ന്ന ഗുണ നിലവാരവുമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന സൗദിയിലെ ഏറ്റവും മികച്ച ഷോപ്പിംഗ് കേന്ദ്രമായി ലുലു മാറിയതില്‍ അഭിമാനമുണ്ടെന്ന് സൗദി ലുലു ഹൈപ്പര്‍ ഡയറക്ടര്‍ ഷഹിം മുഹമ്മദ് പറഞ്ഞു.

അരി, എണ്ണ, മസാലകള്‍, പാക്കുചെയ്ത ലഘുഭക്ഷണങ്ങള്‍, ജ്യൂസുകള്‍, ഗ്രില്ലുകള്‍, മത്സ്യം, മാംസം, ഹോട് ഫുഡ്, കേക്ക്, എന്നിവക്ക് പുറമെ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍, ഫാഷന്‍ തുണിത്തരങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, കായിക ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നീ വിഭാഗങ്ങളിലുളള ഉല്‍പ്പന്നങ്ങളിലും ഓഫര്‍ ലഭ്യമാണ്.
വിവിധ രാജ്യങ്ങളിലായി 184 സ്‌റ്റോറുകളാണ് ലുലു ഗ്രൂപ്പിനുളളത്. അതുകൊണ്ടുതന്നെ മികച്ച നിരക്കില്‍ അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ ലുലു ഹൈപ്പറിന് കഴിയുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
