Sauditimesonline

MWL MUSLIM WORLD LEAGUE
ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

അല്‍ മദീന ഹൈപ്പര്‍ അഞ്ചാം വാര്‍ഷികാഘോഷം ഫെബ്രുവരി 21ന്

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ബത്ഹ റോഡില്‍ എക്‌സിറ്റ് 21ല്‍ ഹരാജ് ബിന്‍ ഖസിം മാര്‍ക്കറ്റിന് എതിര്‍വശമുളള അല്‍ മദീനയുടെ സൗദിയിലെ ആദ്യ ശാഖയാണ് അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നത്. ഫെബ്രുവരി 21ന് വൈകുന്നേരം 7ന് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആഘോഷ പരിപരിപാടികള്‍ കേയ്ക് മുറിച്ച് ഉദ്ഘാടനം ചെയ്യും. വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. വാരാന്ത്യങ്ങളില്‍ കുടുംബങ്ങള്‍ക്കായി വിനോദ, വിജ്ഞാന പരിപാടികള്‍, സര്‍പ്രൈസ് ഗിഫ്റ്റ്, നറുക്കെടുപ്പ്, ചാറ്റ് ആന്റ് വിന്‍, ഓരോ മണിക്കൂറിലും പ്രഖ്യാപിക്കുന്ന പ്രത്യേക ഓഫറുകള്‍, ടാലന്റ് ഹന്റ്, സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നിവ നടക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

റിയാദ് ബത്ഹയില്‍ ഫൈവ് ബിള്‍ഡിംഗിന് എതിര്‍ വശം പഴയ സാപ്ത്‌കോ ബസ് സ്‌റ്റേഷന് സമീപവും മദീന ഗ്രൂപ്പിന് ശാഖയുണ്ട്. 1971ല്‍ പ്രവര്‍ത്തനം ആരംഭിച്ച മദീന ഗ്രൂപ്പിന് ജി സി സിയിലെ വിവിധ രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top