Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

എഡ്യൂ കോണ്‍ക്ലേവ് സമാപിച്ചു

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച എഡ്യൂ കോണ്‍ക്ലേവ് ശ്രദ്ധേയമായി. കരിയര്‍ ഗൈഡന്‍സ് സെഷനും പാരന്റിങ് സെഷനും ഉള്‍പ്പെട്ട പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കെ റഹ്മത്തുള്ള ഉത്ഘാടനം ചെയ്തു. ബെഞ്ച്മാര്‍ക് സ്‌കൂള്‍ തിരൂര്‍ പ്രിന്‍സിപ്പല്‍ ജോജി പോള്‍ പാരന്റിങ് സെഷന്‍ നിയന്ത്രിച്ചു. കരിയര്‍ ഗൈഡന്‍സ് സെഷന്‍ ബെഞ്ച്മാര്‍ക് സ്‌കൂള്‍ അക്കാദമിക് അഡൈ്വസറും ട്രൈനെറുമായ ഡോ. ഹബീബ് റഹ്മാന്‍ നേതൃത്വം നല്‍കി. മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ശാഫി മാസ്റ്റര്‍ ചിറ്റത്തുപാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഫാരിസ വെങ്കിട്ട സ്വാഗതവും ജില്ലാ കെഎംസിസി ഒരഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് നന്ദിയും പറഞ്ഞു.

ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ഷുഹൈബ് പനങ്ങാങ്ങര, അനീര്‍ ബാബു, സത്താര്‍ താമരത്, അഷ്‌റഫ് കല്പകഞ്ചേരി, മുനീര്‍ വാഴക്കാട്, ഹമീദ് ക്ലാരി, അഷ്‌റഫ് മോയന്‍, യൂനുസ് കൈതക്കോടന്‍, യൂനുസ് സലീം താഴെക്കോട്, സിദീഖ് കോനാരി
കുഞ്ഞിമുഹമ്മദ് കാടാമ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സ്‌കൂളുകളെ പ്രതിനിധികരിച്ചു അദ്ധ്യാപകരായ സുറൂര്‍ ഒമര്‍, അബ്ദുള്ള മാസ്റ്റര്‍, ഷംസീര്‍, അരുണ്‍, ഷാഫി കരുവാരക്കുണ്ട്, പൗലോസ്, ഗായത്രി ഉദയന്‍, ഫയറുസ, സനീഷ്, അജയ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top