Sauditimesonline

AIRPORT-SKY
വ്യോമപാതകള്‍ അടച്ച് ജിസിസി; വിമാന ഗതാഗതം താറുമാറായി

അര്‍ബുദ ബാധിതര്‍ക്ക് കൈതാങ്ങൊരുക്കിയവരെ ആദരിച്ച് ‘മൈത്രി’

റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സഊദി സ്ഥാപകദിനം ആഘോഷിച്ചു. കേക്ക് മുറിച്ച് മധുരം പങ്കിട്ടായിരുന്നു ആഘോഷം. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കഴിഞ്ഞ വര്‍ഷം 200 അര്‍ബുദ ബാധിതര്‍ക്ക് ഇരുപത് ലക്ഷത്തിലധികം രൂപ സഹായത്തിന് കൈകോര്‍ത്ത സുമനസുകളെ ചടങ്ങില്‍ ആദരിച്ചു. അത്താഴ വിരുന്നും ഒരുക്കിയിരുന്നു.

പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സഊദി അറേബ്യയുടെ ചരിത്ര പാരമ്പര്യവും രാഷ്ട്രത്തിന്റെ വളര്‍ച്ചയും പ്രവാസി സമൂഹത്തിന് നല്‍കുന്ന അവസരങ്ങള്‍ ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ ബാലുക്കുട്ടന്‍ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

നസീര്‍ ഖാന്‍, നാസര്‍ ലെയ്‌സ്, മജീദ്, ജയന്‍ കൊടുങ്ങല്ലൂര്‍, സലിം കളക്കര, സെബിന്‍ ഇഖ്ബാല്‍, നജീം കൊച്ചുകലുങ്ക്, അന്‍സാരി വടക്കുംതല, നൗഷാദ് ആലുവ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍ സ്വാഗതവും ട്രഷറര്‍ സാദിഖ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. നസീര്‍ ഹനീഫ, സക്കീര്‍ ഷാലിമാര്‍,സാബു കല്ലേലിഭാഗം, ഹുസൈന്‍, സുജീബ്, ഫത്തഹുദ്ദീന്‍, കബീര്‍ പാവുമ്പ,അനില്‍, ഷാനവാസ് മുനമ്പത്ത്,സജീര്‍ സമദ്, ഷാജഹാന്‍ കോയിവിള എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top