Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

പ്രവാസി ലീഗ് ജന. സെക്രട്ടറിയ്ക്ക് മക്കയില്‍ സ്വീകരണം

മക്ക: പ്രവാസി ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രെട്ടറി എം എസ് അലവിയ്ക്ക് മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. കെഎംസിസി ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹോപഹാരം സമ്മാനിച്ചു ആദരിച്ചു.
കെഎംസിസി പ്രവാസി സമൂഹത്തിന് നല്‍കിയ മികച്ച സംഭവനകള്‍ നേതാക്കള്‍ വിശദീകരിച്ചു. എം എസ് അലവിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് സൗദി നാഷണല്‍ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ പറഞ്ഞു.

മക്ക കെഎംസിസി ജനറല്‍ സെക്രെട്ടറി മുജീബ് പൂക്കോട്ടൂര്‍, ട്രഷറര്‍ മുസ്തഫ മുഞ്ഞക്കുളം, ഓര്‍ഗനൈസിങ് സെക്രെട്ടറി മുസ്തഫ മലയില്‍, എം സി നാസര്‍, സിദ്ധീഖ് കൂട്ടിലങ്ങാടി, സക്കീര്‍ കാഞ്ഞങ്ങാട്, ഷമീര്‍ കൊണ്ടോട്ടി, മന്‍സൂര്‍ മൂഴിക്കല്‍, കുഞ്ഞാണി ഹറം എന്നിവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top