Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

മലബാറിന് വീണ്ടും ആകാശ സൗഹൃദം; സൗദി സര്‍വീസ് പുനരാരംഭിക്കുന്നു

റിയാദ്: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയര്‍ ലൈന്‍സ് റിയാദ്-കോഴിക്കോട് സര്‍വീസ് ഫെ്രബുവരി ഒന്നിന് പുനരാരംഭിക്കും. പുലര്‍ച്ചെ 1.20ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന വിമാനം രാവിലെ 8.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. ഈ വിമാനം 9.45ന് റിയാദിലേക്ക് മടങ്ങും.

വര്‍ഷങ്ങളായി സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനഃസ്ഥാപിക്കാന്‍ ഇടപെടല്‍ നടത്തിയ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രത്യേക വരവേല്‍പ്പും ഒരുക്കിയിട്ടുണ്ട്. വിമാനത്താവള പരിസരത്ത് സൗദി എയര്‍ലൈന്‍സിനെ സ്വാഗതം ചെയ്തു കമാനങ്ങള്‍ സ്ഥാപിച്ചു. ആദ്യ വിമാനത്തിലെ യാത്രക്കാരെ ശിങ്കാരി മേളം, കോല്‍ക്കളി തുടങ്ങി നാടന്‍ കലാപരിപാടികളോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുമെന്ന് എംഡിഎഫ് പ്രസിഡന്റ് കെ. എം ബഷീര്‍ അറിയിച്ചു.

പുതുതലമുറയിലെ നിയോ 321 വിമാനം ഉപയോഗിച്ചാണ് സൗദിയ കോഴിക്കോട് സര്‍വീസ് നടത്തുക. 20 ബിസിനസ് ക്ലാസുകളും 168 എക്കോണമി ക്ലാസുകളും ഉള്‍പ്പെടെ 188 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ട്. സൗദി അറേബ്യയുടെ എല്ലാ നഗരങ്ങളില്‍ നിന്നും റിയാദ് വഴി കോഴിക്കോട്ടേക്ക് കണക്ഷന്‍ ലഭിക്കും. അതുകൊണ്ടുതന്നെ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്യുന്ന മലബാര്‍ പ്രവാസികള്‍ക്കു വലിയ അനുഗ്രഹമാണ് പുതിയ സര്‍വ്വീസ്. സൗദി എയര്‍ലൈന്‍സ് വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കി ഔദ്യോഗിക സ്വീകരണം നല്‍കും. വിമാനത്താവള ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

\

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top