
റിയാദ്: സൗത് ആഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് വെങ്കലം. വനിതാ സിംഗിള്‍സ് മത്സരത്തില്‍ സൗദിയെ പ്രതിനിധീകരിച്ച ഖദീജ നിസ ആണ് വെങ്കലം നേടിയത്.

സൗത് ആഫ്രിക്കയിലെ കേപ് ടൗണില്‍ കഴിഞ്ഞ ദാഷഹം സമാപിച്ച ചാമ്പ്യന്‍ ഷിപ്പില്‍ ചൈനീസ് തായ്‌പേ താരം ലി യു-ഹ്‌സുവാന്‍ ആയിരുന്നു എതിരാളി. 2023ലും 2024ലും സീനിയര്‍ സിംഗിള്‍സ് വിഭാഗത്തില്‍ ഖദീജ വെങ്കലം നേടിയിരുന്നു.

കോഴിക്കോട് കൊടുവളളി സ്വദേശിയായി ഖദീജ സൗദി ദേശീയ ബാഡ്മിന്റണ്‍ ടീം അംഗമാണ്. സൗദി ദേശീയ ഗെയിംസില്‍ ഹാട്രിക് സ്വര്‍ണം നേടിയ റെക്കോര്‍ഡും ഖദീജയുടെ പേരിലുണ്ട്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളെജില്‍ ബിരുദ വിദ്യാര്‍ഥിയായ ഖദീജ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിമണ്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വ്യക്തിഗത ചാമ്പ്യനായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






