Sauditimesonline

ponnani photo
പൊന്നാനി പൈതൃകം പുനരാവിഷ്‌കരിയ്ക്കാനൊരുങ്ങി 'അഹ്‌ലന്‍ പൊന്നാനി' റിയാദില്‍

വനിതകളെ കാത്തിരിക്കുന്നത് മികച്ച തൊഴിലവസരങ്ങള്‍: കെഇഎഫ് ‘വിസ്താര’ ശില്പശാല

റിയാദ്: പ്രൊഫഷണല്‍ രംഗത്ത് സൗദി അറേബ്യയില്‍ ധാരാളം അവസരങ്ങളുണ്ടെന്ന് ‘വിസ്താര’ ശില്പശാല. കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററാണ് വനിതാ അംഗങ്ങള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചത്. റിയാദ് ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ എഞ്ചിനീയറിംഗ് ബിരുദ ധാരികളായി നിരവധി വനിതകള്‍ പങ്കെടുത്തു.

ഉന്നത യോഗ്യതയുളള വനിതകളുടെ തൊഴില്‍ രംഗത്തെ മുന്നേറ്റത്തിനുള്ള സാധ്യതകള്‍ ‘വിസ്താര വിശകലനം ചെയ്തു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി വരാനിരിക്കുന്ന മികച്ച തൊഴിലവസരങ്ങള്‍ നിസാര്‍ ഹുസൈന്‍ അവതരിപ്പിച്ചു. പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗിന്റെ പ്രാധാന്യം ഫെര്‍മിസ് അബ്ദുല്‍ റഹിമാന്‍ വിശകലനം ചെയ്തു. തൊഴില്‍ അന്വേഷണം ഫലപ്രദമാകാന്‍ മികച്ച സിവി, ലിങ്ക്ഡ്ഇന്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ അമീര്‍ ഖാന്‍ വിശദീകരിച്ചു.

പ്രൊഫഷണല്‍ വര്‍ക്ക്‌ഷോപ്പ് ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ് നയിച്ചു. ഡോ. യാസ്മിന്‍ മുഹമ്മദ്, ഡോ. സബിത മുഹമ്മദ്, ദീപ്തി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ദ മാമുക്കോയ ചര്‍ച്ച നിയന്ത്രിച്ചു. പാനലിസ്റ്റുകള്‍ അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചു. എഞ്ചിനീയറിംഗ്, മെഡിസിന്‍, വിദ്യാഭ്യാസം, അഡ്മിനിസ്‌ട്രേഷന്‍ മേഖലകളിലെ അവസരങ്ങളെയും പ്രവണതകളും ചര്‍ച്ച ചെയ്തു. വൈസ് പ്രസിഡന്റ് ഷഫാന മെഹ്‌റു മന്‍സില്‍ സ്വാഗതവും നിത ഹിദാഷ് നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top