Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

മഞ്ചേശ്വരം കെ എം സി സി യുടെ സ്ഥാനാപകന് ആദരം.

റിയാദ്: കെ എം സി സി റിയാദ് മഞ്ചേശ്വരം മണ്ഡലം കമ്മറ്റി സ്ഥാപകന്‍ കുഞ്ഞി കരക്കണ്ടത്തെ ആദരിച്ചു. മഞ്ചേശ്വരം എം എല്‍ എ എം സി കമറുദ്ദീന്റെ നേതൃത്വത്തിലാണ് ആദരിച്ചത്. രണ്ട് പതിറ്റാണ്ട് മുമ്പ് വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ വിരളമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളും ഇല്ലായിരുന്നു. അക്കാലത്ത് റിയാദില്‍ ചിതറിക്കിടന്ന മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കണ്ടെത്തി സംഘടന സംവിധാനിക്കുന്നതില്‍ കുഞ്ഞിയുടെ പങ്കിനെ വിലമതിക്കുന്നു എന്ന് എം എല്‍ എ പറഞ്ഞു. സഫ മക്ക പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അസീസ് അടുക്ക, ജാസിം, റഹീം, യൂസഫ്, എം.ബി ഇബ്രാഹീം, ഇബ്രാഹിം ആദം, അല്‍ഫാസ്സു, മജീദ് സുനീര്‍, അമീര്‍, സലീം, അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി, മൂസ പട്ട എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top