
റിയാദ്: നവോദയ കേന്ദ്ര കമ്മിറ്റി അംഗവും ഖജാന്‍ജിയുമായ സുരേഷ് സോമന് യാത്രയയപ്പ് നല്‍കി. ന്യൂ സനയായിലെ മീട്ടാ സ്വിച്ച്ഗിയര്‍ എന്ന സ്ഥാപനത്തില്‍ സ്‌റ്റോര്‍ സൂപ്പര്‍ വൈസറായിരുന്ന സുരേഷ് സ്വയം വിരമിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.
സംഘാടകന്‍, പ്രസംഗികന്‍ എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ മികച്ച നേതൃത്വവും നല്‍കിയിരുന്നു.
ആലപ്പുഴ മാവേലിക്കര താലൂക്കില്‍ വെട്ടിയാര്‍ എന്ന സ്ഥലത്ത് സോമന്‍ ഗൗരി ദമ്പതികളുടെ പതിനൊന്നാമത്തെ മകനാണ്. ഐ ടി ഐ പഠനത്തിനുശേഷം രണ്ടു വര്‍ഷം ഡല്‍ഹിയിലും 6 വര്‍ഷം മുംബൈയിലും ജോലി ചെയ്തു. 2000 ലാണ് സൗദിയിലെത്തിയത്. 20 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ സുഹൃത്തുക്കള്‍ക്കും പൊതുരംഗത്തും ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് പ്രവാസ ജീവിതത്തിനോട് വിട പറയുന്നത്. അമ്പിളി സുരേഷ് ഭാര്യയും ഐശ്വര്യ മകളുമാണ്. ഇടതുരാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിലും സൗഹൃദബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിലും നവോദയ നല്‍കിയ സംഭാവനകള്‍ക്ക് സുരേഷ് നന്ദിപറഞ്ഞു.
നവോദയ കേന്ദ്ര കമ്മിറ്റി, ബത്ത യൂണിറ്റ്, ഷിഫാ യുണിറ്റ്, നവോദയ കുടുംബവേദി, ന്യൂ സനാഇയ്യ യൂണിറ്റ്, മുറൂജ് യൂണിറ്റ് എന്നീ ഘടകങ്ങള്‍ ഫലകവും ഉപഹാരങ്ങളും സമ്മാനിച്ചു. യാത്രയയപ്പ് യോഗത്തില്‍ നവോദയ പ്രസിഡണ്ട് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാബുജി യോഗം ഉദ്ഘാടനം ചെയ്തു. പൂക്കോയ തങ്ങള്‍ സുരേഷിന്റെ പ്രൊഫൈല്‍ അവതരിപ്പിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രന്‍, കുമ്മിള്‍ സുധീര്‍, വിക്രമലാല്‍, നിസാര്‍ അഹമ്മദ്, ഹേമന്ദ്, ശ്രീരാജ്, ഹാരിസ്, അനില്‍ പിരപ്പന്‍കോട്, സജീര്‍, ജയ്ജിത്ത്, അനില്‍ മണമ്പൂര്‍, മനോഹരന്‍, സുബൈര്‍, ഗോപിനാഥ്, അനില്‍ മുഹമ്മദ്, സക്കീര്‍ മണ്ണാര്‍മല, ലളിതാംബിക, ശിവപ്രസാദ്, മിഥുന്‍, അനീഷ്, ഷാജു പത്തനാപുരം, ജേക്കബ് ചാക്കോ, അലി, ഹനീഫ എന്നിവര്‍ പ്രസംഗിച്ചു. റിയാദ് മ്യുസി ക്ലബ് ഗായകരുടെ ഗാനമേളയും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.