കുവൈത്ത് സിറ്റി: മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പില്‍ വന്‍ അഗ്‌നിബാധ. 35 ജീവനക്കാരിലധികം പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 35 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 40 പേര്‍ അപകടത്തില്‍ പെട്ടതായും നാലു പേരെ മരിച്ച നിലയില്‍ സംഭവ സ്ഥലത്തു കണ്ടെത്തിയെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നു കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടും. രണ്ട് മലയാളികള്‍, ഒരു തമിഴ്‌നാട് സ്വദേശി, ഒരു ഉത്തരേന്ത്യന്‍ സ്വദേശി എന്നിവരാണ് മരിച്ചതെന്ന് പ്രാഥമിക വിവരം. തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച കെട്ടിട സമുച്ചയത്തിലാണ്. പുലര്‍ച്ചെ നാലിന് മാംഗെഫില്‍ എന്‍ബിടിസി കമ്പനിയുടെ നാലാം നമ്പര്‍ ക്യാംപിലാണ് അഗ്‌നിബാധ.പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സകളിലാണ്.
അഗ്‌നി പടര്‍ന്നതോടെ ജീവനക്കാര്‍ പരിഭ്രാന്തരായി. ജനല്‍ വഴിയും മറ്റും രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പലര്‍ക്കും പരിക്കേറ്റു. ഇവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. സിവില്‍ ഡിഫന്‍സ്, വിവിധ ഏജന്‍സികള്‍ സ്ഥലത്ത് എത്തി അഗ്‌നി നിയന്ത്രണ വിധേയമാക്കി. കുവൈത്ത് ആഭ്യന്തര മന്ത്രി, ഇന്ത്യന്‍ അംബാസഡര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.