Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

വൃക്ഷതൈ നട്ട് മാര്‍ത്തോമാ പാരിഷ് പരിസ്ഥിതി ദിനാഘോഷം

റിയാദ്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷതൈ നട്ട് റിയാദ് മാര്‍ത്തോമ്മാ പാരിഷ് മാതൃകയായി. റിയാദ് എക്‌സിറ്റ് 18ലെ വിശ്രമ കേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് സനില്‍ തോമസ് ആധ്യക്ഷത വഹിച്ചു. സീനിയര്‍ സിറ്റിസണ്‍ ദമ്പത്തികളായ പി കെ തോമസും മോളി തോമസും വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

മരം ഒരു വരമാണ്. നാം ഇന്നു ജീവിക്കുന്ന ഈ ആധുനിക യുഗത്തില്‍ ത്യാഗത്തിനും സ്‌നേഹത്തിനും വില കല്‍പ്പിക്കുന്ന വളരെ കുറച്ചു ആള്‍ക്കാര്‍ മാത്രമുള്ള ലോകത്തില്‍ അനശ്വരമായ സ്‌നേഹം എന്തെന്നറിയുവാന്‍ നമുക്കു മുന്നില്‍ പ്രകൃതി കാണിച്ചു തരുന്ന വലിയ ഉദാഹരണമാണ് വൃക്ഷ സമ്പത്ത്. നമ്മുടെ പ്രവര്‍ത്തികള്‍ കൊണ്ട് പ്രകൃതി തന്നെ നമ്മോടു കലഹിക്കുന്ന സാഹചര്യമാണ് ഇന്നു നിലനില്‍ക്കുന്നത്. ശ്വസിക്കാന്‍ ശുദ്ധവായുവും കുടിയ്ക്കാന്‍ ശുദ്ധമായ ജലവും വിളവ് തരാന്‍ ഗുണമേന്മയുള്ള മണ്ണുമുണ്ടെങ്കില്‍ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. മനുഷ്യന്റെ നിലനില്‍പ്പിന് ആധാരം തന്നെ പ്രകൃതിയാണ്.

പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നല്‍കുമെന്ന് തീര്‍ച്ച. എന്നാല്‍ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമാണ് നിലവില്‍ മനുഷ്യന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ. പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓര്‍മ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നല്‍കാനുമായാണ് ജൂണ്‍ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത് എന്ന് ഉദ്ഘാടകന്‍ പി കെ തോമസ പറഞ്ഞു.

വൈസ് പ്രസിഡന്റ് പ്രഡിന്‍ അലക്‌സ് തോമസ്, ട്രസ്റ്റി ജോജി ചെറിയാന്‍, അനു ജോര്‍ജ്, ബിജു ലാല്‍ തോമസ്, മുന്‍ കമ്മറ്റി അംഗങ്ങളായ ജിനു മലയില്‍, ജിജോ ജെയിംസ്, ബോബി ജോര്‍ജ്, ഷിബു സാമുവേല്‍, ഷാജി ജോര്‍ജ്, സാബു തോമസ്, പി കെ യോഹന്നാന്‍, ജെയിംസ് വര്‍ഗീസ് സോണി സൈമണ്‍, പ്രിന്‍സ് മാമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജിതിന്‍ വര്‍ക്കി, ആശിഷ് തോമസ്, മീനു ബോബി, ലീന അനു, റീജ ഷാജി, ലിന്‍സ് സാം, ജോ ജോസഫ്, സാനി സൈമണ്‍, റോബിന്‍ രാജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി സോണി എബ്രഹാം സ്വാഗതവും ട്രസ്റ്റി ലിജു മാത്യു നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top