റിയാദ്: ‘പുതുമ നിറഞ്ഞൊരു ലോകം പണിയാന്‍ ഒരുമയില്‍ ചേര്‍ന്ന് വരുന്നവര്‍ നാം’ ഏറ്റു പാടി കേളി കുടുംബവേദി ‘കിളിക്കൂട്ടം’ കുട്ടികളിലും കാഴ്ചക്കാരിലും നവ്യാനുഭവം സമ്മാനിച്ചു. അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കുട്ടികളുടെ ക്യാമ്പ് വേനല്‍ത്തുമ്പി കലാജാഥ സംസ്ഥാന പരിശീലകന്‍ മുസമ്മില്‍ കുന്നുമ്മല്‍ നയിച്ചു. ഉദ്ഘാടനത്തില്‍ ക്യാമ്പ് മാനേജര്‍ സുകേഷ്‌കുമാര്‍ ബൊക്കെ നല്‍കി മുസമ്മലിനെ സ്വീകരിച്ചു. പരിപാടിയില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ ആശംസകള്‍ നേന്നന്നു. കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ സീബ കൂവോട് സ്വാഗതം പറഞ്ഞു.
പ്രവാസലോകത്തെ കുട്ടികള്‍ക്ക് അന്യമായ പാട്ടുകളും കളികളും കോര്‍ത്തിണക്കി സംഘടിപ്പിച്ച ഏകദിനക്യാമ്പ് കുട്ടികളെപ്പോലെതന്നെ ആടിയും പാടിയും മുതിര്‍ന്നവരും ആസ്വദിച്ചു. വിവിധ ജില്ലയില്‍ നിന്നുളള നകുട്ടികള്‍ മഞ്ഞുരുക്കല്‍ എന്ന കളിയിലൂടെ പരസ്പരം പരിചയപ്പെടുകയും എല്ലാവരും കൂടി ഉച്ചത്തില്‍ ആഹ്‌ളാദാരവം മുഴക്കി കിളിക്കൂട്ടം പരിപാടി കുട്ടികള്‍ തന്നെ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പായി തിരിഞ്ഞു രാജാവിനെ കണ്ടെത്തിയും കൈകളിലെത്തിയ ബോട്ടില്‍ അതിവേഗം കൈമാറിയും റിങ്ങിലൂടെ കയറിയിറങ്ങി സ്വന്തം ഗ്രൂപ്പിനെ ജയിപ്പിക്കാനുള്ള വാശിയോടെ കളിയും ചിരിയും കുട്ടികളില്‍ മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.
മുസമ്മിലിനോടൊപ്പം സതീഷ് കുമാര്‍ വളവില്‍, ഷെഫീഖ്, ഇ. കെ രാജീവ്, ഷമല്‍രാജ്, റഫീഖ്, രഞ്ജിത്ത് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. സിജിന്‍ കൂവള്ളൂര്‍, സീന സെബിന്‍, വിജില ബിജു, സജീന.വി.എസ്, വിദ്യ ജി. പി, ഷഹീബ വി.കെ, ഗീത ജയരാജ്, ജയകുമാര്‍, ദീപ രാജന്‍, ജയരാജ്, ഫിറോസ് തയ്യില്‍, സുനില്‍ കുമാര്‍, നൗഫല്‍ യു.സി, റഷീദ് ,സുനില്‍ ബാലകൃഷ്ണന്‍, സമീര്‍, കരീം, ജോര്‍ജ്ജ്, മുകുന്ദന്‍, ഗഫൂര്‍ ആനമങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.