Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

തലശ്ശേരി വെല്‍ഫെയര്‍ ബാഡ്മിന്റണ്‍; നജീബ് അഭിലാഷ് സഖ്യം ചാമ്പ്യന്‍മാര്‍

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് (ടിഎംഡബ്ല്യുഎ റിയാദ്) തലശ്ശേരി ഫെസ്റ്റ്-2024ന്റെ ഭാഗമായി ബാഡ്മിന്റണ്‍ ലീഗ് സീസണ്‍-3 മത്സരം സമാപിച്ചു. എക്‌സിറ്റ് 16ലെ റായിദ് പ്രോ കോര്‍ട്ടില്‍ വിവിധ വിഭാഗങ്ങളിലായി നൂറിലധികം കളിക്കാര്‍ പങ്കെടുത്തു.

32 ടീമുകള്‍ പങ്കെടുത്ത പ്രോ വിഭാഗത്തില്‍ മുഹമ്മദ് നസീര്‍ ഇസ്മയില്‍, ശുഹൈബ് കക്കോട്ട് സഖ്യത്തെ പരാജയപ്പെടുത്തി ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് നജീബ്, അഭിലാഷ് സഖ്യം ജേതാക്കളായി. അമച്വര്‍ വിഭാഗത്തില്‍ ഷമീര്‍ തീക്കൂക്കില്‍, മുഹമ്മദ് നംഷിദ് സഖ്യത്തെ പരാജയപ്പെടുത്തി അന്‍വര്‍ സാദത്ത് ടി എം, നിഷാദ് സഖ്യം ജേതാക്കളായി.

വനിതാ വിഭാഗത്തില്‍ ബൈമി സുബിന്‍, ഹുസ്‌ന നിസാഫ് സഖ്യത്തെ തോല്‍പ്പിച്ചു ഷഹലാ അഫീല്‍, ഫാത്തിമ സബ ഷഹാബുദീന്‍ ഖൈസ് സഖ്യവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫദല്‍ ഫുആദ്, സൈദാന്‍ നസീര്‍ സഖ്യത്തെ തോല്‍പ്പിച്ച് നെഹാന്‍ നസീര്‍, ദയാന്‍ ഇഖ്ബാല്‍ സഖ്യവും ജേതാക്കളായി. പെണ്‍കുട്ടികളുടെ സിംഗിള്‍സില്‍ ആയ്‌ലാ ആരിഫ് ജേതാവും ഫാത്തിമ ഹവ്വ ഫത്താഹ് റണ്ണര്‍അപ്പുമായി. കിഡ്‌സ് വിഭാഗത്തില്‍ യുവിന്‍ അഭിലാഷ്, സൈദ്, ഒമര്‍ അലി സര്‍ഫറാസ് എന്നിവരാണ് വിജയികള്‍.

ടിഎംഡബ്ല്യുഎ റിയാദ് പ്രസിഡന്റ് അഷ്‌ക്കര്‍ വി സി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഫുആദ് കണ്ണംബത്ത് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിര്‍വാഹക സമിതി അംഗങ്ങളോടൊപ്പം റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക് പ്രതിനിധികളായ മുഷ്താഖ് മുഹമ്മദ് അലി വി പി, അദ്‌നാന്‍ ജാബിര്‍, ഡോ. ജാവിദ് അഹ്മദ് കുട്ടി, റിയാദിലെ മാഹിക്കാരുടെ കൂട്ടായ്മ മൈവ പ്രസിഡന്റ് ആരിഫ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ഇവന്റ്‌സ് കണ്‍വീനര്‍ ഹാരിസ് പി സി നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top