
റിയാദ്: മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ റിയാദിന് പുതിയ നേതൃത്വം. ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സിലിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികളായി അബ്ദുല്‍ നാസര്‍ അഹ്‌സനി (പ്രസിഡന്റ്), ഫസല്‍ കുട്ടശ്ശേരി (ജനറല്‍ സെക്രട്ടറി), കബീര്‍ ചേളാരി (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

സയ്യിദ് മന്‍സൂര്‍ തങ്ങള്‍, ബഷീര്‍ പറവത്ത് നാദാപുരം, ഷമീര്‍ രണ്ടത്താണി, അസീസ് പാലൂര്‍, മുഹമ്മദ് കുട്ടി സഖഫിഒളമതില്‍, ഇബ്രാഹിം കരീം (അസോസിയേറ്റ് പ്രസിഡന്റുമാര്‍), അബ്ദുല്‍ അസീസ് സഖാഫി (സഖാഫി ശൂറ സെക്രട്ടറി), സാബു സിദ്ദീഖ് (അലുമ്‌നി സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ അബ്ദുല്‍ നാസര്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു, ഐ.സി.എഫ് സൗദി നാഷണല്‍ സെക്രട്ടറി ഉമര്‍ പന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. ഫസല്‍ കുട്ടശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മര്‍കസ് ഗ്ലോബല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ ജിദ്ദ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

മര്‍കസ് സൗദി നാഷണല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയത്തൂര്‍, റിയാദ് റീജിയന്‍ സെക്രട്ടറി ഇബ്രാഹീം കരീം, സൗദി നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ലുക്മാന്‍ പാഴുര്‍, റിയാദ് റീജിയന്‍ വൈസ് പ്രസിഡന്റ് ഷമീര്‍ രണ്ടത്താണി എന്നിവര്‍ പ്രസംഗിച്ചു. ഫസല്‍ കുട്ടശ്ശേരി സ്വാഗതവും സാബു സിദ്ദീഖ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.