Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

റമദാന്‍ സഹിഷ്ണുതയുടെ പാഠം: മര്‍കസ് റിയാദ് ഗ്രാന്‍ഡ് ഇഫ്താര്‍

റിയാദ്: ദൈവിക സൃഷ്ടിപ്പിലെ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞ് ബഹുസ്വരതയുടെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനുള്ള പ്രേരണയാണ് വിശുദ്ധ റമദാന്‍ സമ്മാനിക്കുന്നതെന്ന് മര്‍കസ് റിയാദ് ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു. റിയാദ് അല്‍നൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സംഗമം കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

സ്വന്തം സുഹൃത്തുക്കളോടും കുടുംബത്തോടും കാണിക്കുന്ന കാരുണ്യത്തിലാണ് സ്രഷ്ടാവിന്റെ പ്രീതി കുടികൊള്ളുന്നത്. അഗതികളോടും അനാഥരോടും ദയ കാണിക്കണം. സഹജീവികളോട് സഹിഷ്ണുതയോടെ പെരുമാറണം. അപ്പോഴാണ് നാം ദൈവകാരുണ്യത്തിന് അര്‍ഹരാകുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മര്‍കസ് റിയാദ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീന്‍ മുത്തന്നൂര്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.സി.എഫ് റിയാദ് റീജിയന്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി, അബ്ദുല്‍ റഷീദ് ബാഖവി എന്നിവര്‍ പ്രസംഗിച്ചു.

അബ്ദുല്‍ റഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി, കബീര്‍ ചേളാരി, മജീദ് ഹാജി എടയന്നൂര്‍, മുജീബ് കാലടി, അബ്ദുല്‍ അസീസ് പാലൂര്‍, ബഷീര്‍ മാസ്റ്റര്‍ നാദാപുരം, ഇബ്രാഹിം കരീം, ലുക്മാന്‍ പാഴൂര്‍, അബ്ദുല്‍ സലാം വടകര, ഉമര്‍ പന്നിയൂര്‍, ജാബിര്‍ അലി പത്തനാപുരം, ഫൈസല്‍ മമ്പാട്, ജബ്ബാര്‍ കുനിയില്‍, ഹസൈനാര്‍ ഹാറൂനി, ശാക്കിര്‍ കൂടാളി, സജീദ് മാട്ട, അക്ബര്‍ കുനിയില്‍, മുനീര്‍ കൊടുങ്ങല്ലൂര്‍, ബഷീര്‍ മിസ്ബാഹി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ബദിയ, സാദിഖ് മേല്‍മുറി, സമദ് മാവൂര്‍, മുജീബ് അണ്ടോണ, സിറാജ് വേങ്ങര തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മര്‍കസ് റിയാദ് കമ്മിറ്റി സെക്രട്ടറി ഫസല്‍ കുട്ടശ്ശേരി സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ മന്‍സൂര്‍ പാലത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top