Sauditimesonline

rimal
ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി 'റിമാല്‍' സാന്ത്വന സംഗമം

‘മാസ്‌ക്’ പ്രകാശനം ചെയ്തു

റിയാദ്: പ്രവാസികളൂടെ കഥ പറയുന്ന ‘മാസ്‌ക്’ ഷോര്ട്ട് ഫിലിം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസും യൂടൂബ് ചാനലില്‍ ചിത്രത്തിന്റെ പ്രകാശനം ഡോ: മജീദ് ചിങ്ങോലി നിര്‍വഹിച്ചു. പ്രവാസികളുടെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കാന്‍ അണിയുന്ന ചിരിയുടെ മുഖം മൂടിയാണ് മാസ്‌ക് പങ്കുവെക്കുന്നത്. എന്നാല്‍ നന്മയുടെ റാന്തലുകള്‍ ഇപ്പോഴും അണഞ്ഞു പോയിട്ടില്ലെന്നതും അലിവിന്റെ പൊന്‍കിരണം തുടര്‍ന്ന് കൊണ്ടിരിക്കുന്നതുമായ പ്രവാസത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. റിയാദ് നഗരവും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.

മലസ് അല്‍മാസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ ഷിഹാബ് കൊട്ടുകാട്, യഹിയ കൊടുങ്ങല്ലൂര്‍, അബ്ദുര്‍ നാസര്‍, സുരേഷ് ശങ്കര്‍, നസീര്‍ ഖാന്‍, മജീദ് മൈത്രി, ഷാനവാസ് മുനമ്പത്ത്, അബി ജോയ്, ഖമര്‍ ബാനു, ഹിബ അബ്ദുല്‍ സലാം തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

പുതുമുഖങ്ങളെ അണിനിരത്തി മാഗ്‌നം ഓപസ് മീഡിയയുടെ ബാനറില് നിര്‍മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും മാധ്യമ പ്രവര്‍ത്തകനായ ഷംനാദ് കരുനാഗപ്പള്ളിയുടേതാണ്. കാമറ, എഡിററിംഗ് രാജേഷ് ഗോപാല്‍, ആര്ട്ട് ജയിഷ് ജുനൈദ്, മേക്കപ്പ് ഷബാന അന്ഷാദ്, ടൈട്ടില്‍ ആന്റ് ഗ്രാഫിക്‌സ് കനേഷ് ചന്ദ്രന്‍, സാദിഖ് കരുനാഗപ്പള്ളി, നിസാര്‍ പള്ളിക്കശ്ശേരില്‍, റഹ്മാന്‍ മുനമ്പത്ത് എന്നിവരാണ് അണിയറ പ്രവര്ത്തകര്‍.

നായക കഥാപാത്രമായ ബദറുദ്ദീനെ അവതരിപ്പിച്ചത് സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടാണ്. ജമീല എന്ന നായിക കഥാപാത്രത്തെ അഞ്ചു ആനന്ദ് അവതരിപ്പിച്ചു. മുഹമ്മദ് ഷെഫീഖ്, ഡോ: ഷിബു മാത്യൂ, ഡോ: മജീദ് ചിങ്ങോലി, റഹ്മാന് മുനമ്പത്ത്, ജയിഷ് ജുനൈദ,് ലിന്‌സി കോശി, സംഗീത വിനോദ്, ലിനററ് മേരി സ്‌കറിയ, ബിന്ദു സ്‌കറിയ, ബേബി ഇവ ജയിഷ്, മാസ്റ്റര് ഇഷാന് അന്ഷാദ്, സബീന കൊച്ചു മോള്‍, ബാലു കുട്ടന്‍, നാസര്‍ ലെയ്‌സ്, സാബു കല്ലേലിഭാഗം, ലോകനാഥന്‍്, അനില് കുമാര്‍, സക്കിര്‍ ഷാലിമാര്‍, ഷാജഹാന്‍, മുനീര്‍ തണ്ടാശ്ശേരില്‍ എന്നിവര്‍ വിവിധ കഥാപാത്രങ്ങളെയും അവതരിപ്പിച്ചന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top