Sauditimesonline

MINISTER 1
പ്രവാസികള്‍ക്ക് ഇരട്ട നേട്ടം; കെഎസ്എഫ്ഇ 'ഡ്യൂവോ' പദ്ധതി റിയാദില്‍ ഉദ്ഘാടനം ചെയ്തു

ലുലു സൂപര്‍ഫെസ്റ്റ്: 15 ലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍

റിയാദ്: പതിനഞ്ചു ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകള്‍ പതിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു. നവംബര്‍ 27 മുതല്‍ ജനുവരി 25 വരെ ലുലു സൂപര്‍ഫെസ്റ്റ് 2022 എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആഘോഷത്തില്‍ നറുക്കെടുപ്പുകളും വിനോദ പരിപാടികളും സംഘടിപ്പിക്കും.

നറുക്കെടുപ്പില്‍ വിജയിക്കുന്ന 13 പേര്‍ക്ക് 13 ഫോര്‍ഡ് ടെറിട്ടറി എസ്.യു.വി കാറുകള്‍ സമ്മാനിക്കും. ഫിഫ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യ വിജയം നേടിയ ആഹ്ലാദത്തില്‍ ഒരു കാര്‍ കൂടി വര്‍ധിപ്പിച്ച് 14 കാറുകളാണ് നറുക്കെടുപ്പിലെ വിജയികള്‍ക്ക് നല്‍കുക. അതിന് പുറമെ 1300 ഫ്രീ ട്രോളികളും 100 സ്വര്‍ണനാണയങ്ങളും 15 വിമാനടിക്കറ്റുകളും സമ്മാനമായി വിതരണം ചെയ്യും.

ഏറ്റവും അടുത്ത ലുലു ഹൈപര്‍മാര്‍ക്കറ്റിലെത്തി ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഷോപ്പിംഗിന് ശേഷം അവര്‍ക്ക് പ്രത്യേക കോഡ് ലഭിക്കും. ഇതുപയോഗിച്ച് ഷോപ്പുകളില്‍ പ്രദര്‍ശിപ്പിച്ച കൂൃ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. ആഘോഷ വേളയില്‍ പ്രത്യേക വിലക്കിഴിവും ഓഫറുകളും ഉപഭോക്താക്കള്‍ക്ക് അനുവദിക്കും.

ആകാശത്ത് ഗ്ലൈഡറുകള്‍ വട്ടമിട്ട് പറന്ന, ലുലുവിന്റെ വിതരണക്കാരുടെയും ബ്രാന്‍ഡ് അംബാസഡര്‍മാരുടെയും സാന്നിധ്യത്തില്‍ നടന്ന വാര്‍ഷിക പരിപാടിയിലാണ് ലുലു സൂപ്പര്‍ ഫെസ്റ്റ് സമ്മാനങ്ങള്‍ പ്രകാശനം ചെയ്തത്.

ഞങ്ങളുടെ വിജയഗാഥയുടെ ഉജ്ജ്വല ഉദാഹരണമാണ് സൗദി ലുലുവെന്ന് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. ഇക്കാര്യത്തില്‍ ടീമിനോടും ഉപഭോക്താക്കളോടും വിതരണക്കാരോടും കടപ്പെട്ടിരിക്കുന്നു. കൂടുതല്‍ ഉയരങ്ങളിലേക്കുള്ള യാത തുടരാനുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, ദമ്മാം, തബൂക്ക്, അല്‍ഹസാ, ജുബൈല്‍, ഹായില്‍, സൈഹാത്ത്, അല്‍ഖര്‍ജ്, നിയോം തുടങ്ങി സൗദി അറേബ്യയിലെ എല്ലാ പ്രധാന നഗരങ്ങളിലുമായി 49 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ലുലുവിനുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top