Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

സൗദിയുടെ ചരിത്ര ജയം ആഘോഷിച്ച് റിയാദ് ടാക്കീസ്‌

റിയാദ്: സൗദി ടീമിന്റെ ഐതിഹാസിക വിജയത്തില്‍ രാജ്യമെങ്ങും ആഹ്‌ളാദാരവം തുടരുന്നു. അര്‍ജന്റീന-സൗദി മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സൗദിയുടെ വിജയം റിയാദിലെ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് മദീന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെ കേക്ക് മുറിച്ചും മധുരം വിളമ്പിയും വിജയം ആഘോഷിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അരങ്ങേറിയ ആഘോഷ പരിപാടികളില്‍ സ്വദേശികളും വിദേശികളും പങ്കെടുത്തു.

സലിം വി പി, ശിഹാബ് കൊട്ടുകാട്, ശിഹാബ് കൊടിയത്തൂര്‍, ഷംഷീര്‍ തൊണ്ടിയില്‍, ഫാറൂഖ് കൂവല്‍, സലാം. ടി.വി.എസ്, നൗഷാദ് ആലുവ, ഷൈജു പച്ച, ഷഫീഖ് പാറയില്‍, സിജോ മാവേലിക്കര, ഷമീര്‍ കല്ലിങ്ങല്‍, സലാം പെരുമ്പാവൂര്‍, അനസ് കെ ആര്‍, സജീര്‍ സമദ്, ജലീല്‍ ആലപ്പുഴ, സുലൈമാന്‍ വിഴിഞ്ഞം, നബീല്‍ മഞ്ചേരി, സുല്‍ഫി കൊച്ചു, പ്രദീപ് കിച്ചു, മഹേഷ് ജയ്, ഉണ്ണി, എല്‍ദോ, ജില്ജില്‍, സൈദ്, അശോക്, സുദീപ്, ഹരി കായംകുളം, അന്‍വര്‍, ബഷീര്‍ ചേലാമ്പ്രാ, നവാസ് ഒപ്പീസ്, എടവണ്ണ സുനില്‍ ബാബു, സാജിദ് നൂറനാട്, ഹാരിസ് ചോളാ, റിജോഷ് കടലുണ്ടി, ജോസ് കടമ്പനാട്, സോണി ജോസഫ്, വരുണ്‍ കണ്ണൂര്‍, കൃഷ്ണ അരവിന്ദ്, ബാലഗോപാലന്‍, ജോണി തോമസ്, ഉമ്മര്‍ അലി, ഫൈസല്‍, റമീസ് എന്നിവര്‍ നേതൃത്വം നല്‍കി.

ലോകകപ്പ് ഫുടബോള്‍ മത്സരങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണാന്‍ മദീന ഹൈപ്പറില്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top