റിയാദ്: മയക്കുമരുന്ന് ശേഖരവുമായി സ്വദേശി പൗരനെ റിയാദില്‍ കസ്റ്റഡിയിലെടുത്തതായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ്. അതിനിടെ, സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച 82 പേരെ അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു.
സൗദി അറേബ്യയിലെ അസീര്‍, കിഴക്കന്‍ പ്രവിശ്യ, ജിസാന്‍, മദീന, നജ്‌റാന്‍, മക്ക എന്നീ പ്രദേശങ്ങളിലെ അതിര്‍ത്തികള്‍ വഴി മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച 82 പേരെ അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് കേണല്‍ മിസ്ഫര്‍ അല്‍ ഖരൈനി അറിയിച്ചു. അറസ്റ്റിലായവരില്‍ 18 പേര്‍ സ്വദേശി പൗരന്‍മാരും 64 പേര്‍ നുഴഞ്ഞു കയറ്റക്കാരുമാണ്. ഇവരില്‍ നിന്നു 671 കിലോ ഗ്രാം ഹാഷീഷും 2.9 ലക്ഷം ലഹരി ഗുളികകളും പിടിച്ചെടുത്തു.
അതിനിടെ, രാജ്യത്തേക്ക് കടത്തിയ മയക്കുമരുന്ന് ശേഖരവുമായി സ്വദേശി പൗരനെ റിയാദില്‍ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 1.38 ലക്ഷം ലഹരി ഗുളികകളും ഒമ്പതു തോക്കുകളും 625 തിരകളും കണ്ടെത്തി. നിയമ നടപടി പൂര്‍ത്തിയാക്കുന്നതിന് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
139 ലഹരി ഗുളികകളുമായി നിയമ ലംഘകരായ രണ്ടു എത്യോപ്യക്കാരെ അറസ്റ്റ് ചെയ്തതായി മദീന പൊലീസും അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.