
റിയാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി. അംഗവുമായിരുന്ന പി.ടി. മോഹനകൃഷ്ണന്റെ നിര്യാണത്തില്‍ ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്, മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയു നഷ്ടമാണെന്ന് ചടങ്ങിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ജിഫിന്‍ അരീക്കോട് അദ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദള്ള വല്ലാഞ്ചിറ, സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, അഷ്‌റഫ് വടക്കേവിള, സകീര്‍ ധാനത്ത്, അന്‍വര്‍ എടവണ്ണപ്പാറ, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ സജീര്‍ പൂന്തുറ, സുരേഷ് ശങ്കര്‍, ജില്ലാ ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ വാഴൂര്‍, അമീര്‍ പട്ടണത്ത്, സൈനുദ്ധീന്‍ വെട്ടത്തൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. കരീം മഞ്ചേരി, വഹീദ് വാഴക്കാട്, ശിഹാബ് അരിപ്പന്‍, അന്‍സാര്‍ വാഴക്കാട്, ഷറഫു ചിട്ടന്‍, മുത്തു പാണ്ടിക്കാട്, അബൂബക്കര്‍ ബ്രഹ്മത്ത്, പ്രഭാകരന്‍ ഒളവട്ടൂര്‍, ബഷീര്‍ കോട്ടക്കല്‍, റഫീഖ് പൊന്മള, തുടങ്ങിയവര്‍ നേത്രത്വം നല്‍കി. ഷാജി നിലമ്പൂര്‍ സ്വാഗതവും ജംഷാദ് തുവൂര്‍ നന്ദിയും പറഞ്ഞു.


വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






