
റിയാദ്: ഫിലിപ്പൈന്‍സ് സയാമിസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയതിന് പിന്നാലെ മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സഊദി അറേബ്യയിലെത്തി. വേര്‍തിരിക്കല്‍ സാധ്യതപരിശോധിക്കുന്നതിന് ഇവരെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വിദഗ്ദ മെഡിക്കല്‍ സംഘം കുട്ടികളുടെ ആരോഗ്യനില വിശദമായി വിലയിരുത്തും. വേര്‍തിരിക്കല്‍ ശസ്ത്രക്രിയ സാധ്യമാണോ എന്ന് പരിശോധനകള്‍ക്കു ശേഷം തീരുമാനിക്കും. മനുഷ്യ സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ആരോഗ്യ സംരക്ഷണം ഒരുക്കുന്നതിന്റെ ഭാഗമാണ് സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുളള ചികിസ്ഥകള്‍.

ഇരട്ടകളുടെ കുടുംബം സഊദി ഭരണകൂടത്തിനും മെഡിക്കല്‍ സംഘത്തിനും നന്ദി പറഞ്ഞു. കുട്ടികള്‍ക്ക് പുതിയ ജീവിതത്തിനു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അതിനിടെ, തലകള്‍ ഒട്ടിച്ചേര്‍ന്നിരുന്ന ഫിലിപ്പിനോ ഇരട്ടകളായ ക്ലിയ, മോറിസ് എന്നിവരെ സഊദിയിലെ വിദഗ്ദ സംഘം വിജയകരമായി വേര്‍പെടുത്തി. മെഡിക്കല്‍ ടീം തലവന്‍ ഡോ. അബ്ദുല്ല അല്‍ റബീഹയുടെ നേതൃത്വത്തില്‍ അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ18.5 മണിക്കൂര്‍ സമയം എടുത്താണ് പൂര്‍ത്തിയാക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






