Sauditimesonline

NUSUK
ഉംറ യാത്ര വിരല്‍ത്തുമ്പില്‍; നുസുക് ആപ്പിന് വന്‍ സ്വീകാര്യതയെന്ന് മന്ത്രി

ഡ്യൂണ്‍സ് സ്‌കൂളില്‍ മാതൃദിനാഘോഷം

റിയാദ്: മാതൃസ്‌നേഹത്തിന്റെ ഉത്സവ നിറവില്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാതൃദിനം ആഘോഷിച്ചു. കുരുന്നുകള്‍ക്കൊപ്പം അമ്മമാരും വൈവിധ്യമാര്‍ന്ന സര്‍ഗ വിരുന്നില്‍ പങ്കെടുത്തു. അമ്മമാരോടൊപ്പം കുട്ടികള്‍ നൃത്തച്ചുവടുവെച്ചും പാട്ടുപാടിയും മാതൃസ്‌നേഹം പ്രകടിപ്പിക്കുന്ന കലാ പ്രകടനങ്ങളാണ് അരങ്ങേറിയത്.

പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, ഹെഡ് മിസ്ട്രസ്സ് വിദ്യ വിനോദ്, സിഒഇ ഷാനിജ ഷനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, ഹെഡ്മിസ്ട്രസ് വിദ്യ വിനോദ് എന്നിവര്‍ മാതൃദിന സന്ദേശം നല്‍കി. കോര്‍ഡിനേറ്റര്‍മാരായ സുനിത, അസ്മിന്‍, ബീന എന്നിവര്‍ നേതൃത്വം നല്‍കി. ബിയാന്‍ക, ഹരിത എന്നിവര്‍ അവതാരകരായിരുന്നു. കലാപ്രകടനങ്ങള്‍ കാഴ്ചവെച്ച അമ്മമാരെ ചടങ്ങില്‍ ആദരിച്ചു. ആഘോഷങ്ങളില്‍ പങ്കെടുത്ത അമ്മമാര്‍ക്കും അധ്യാപകര്‍ക്കും ഉപഹാരങ്ങളും സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top