Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

ഇന്ത്യ-പാക് യുദ്ധം: 27 വിമാനത്താവളങ്ങള്‍ അടച്ചു

ദല്‍ഹി: ഇന്ത്യാ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ 27 വിമാനത്താവളങ്ങള്‍ അടച്ചതായി അധികൃതര്‍. അതിര്‍ത്തി സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാക് ആക്രമണത്തിന് കനത്ത തിരിച്ചടി തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

മെയ് 10 വരെയാണ് വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നത്. ഇതോടെ ഹജ്ജ് തീര്‍ത്ഥാടകരുടെ ഷെഡ്യൂള്‍ മാറും. സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേയ്ക്കുളള നൂറുകണക്കിന് വിമാന സര്‍വ്വീസുകളും റദ്ദാക്കേണ്ടി വരും. ഇന്ത്യന്‍ എയര്‍ലൈന്‍സ് 430 സര്‍വ്വീസുകള്‍ ഇന്നു റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. യാത്രക്കാരോടൊപ്പം സന്ദര്‍ശകരെ അനുവദിക്കില്ല. യാത്രക്കാര്‍ നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരണമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

താല്‍ക്കാലികമായി അടച്ച വിമാനത്താവളങ്ങള്‍

S. NoAirport Name
1Srinagar
2Jammu
3Leh
4Chandigarh
5Amritsar
6Ludhiana
7Patiala
8Bathinda
9Halwara
10Pathankot
11Bhuntar
12Shimla
13Gaggal
14Dharamsala
15Kishangarh
16Jaisalmer
17Jodhpur
18Bikaner
19Mundra
20Jamnagar
21Rajkot
22Porbandar
23Kandla
24Keshod
25Bhuj
26Gwalior
27Hindon
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top