
മദീന: പ്രവാചക നഗരിയിലെത്തുന്ന സഞ്ചാരികള്‍ക്ക് മള്‍ട്ടി സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ് സര്‍വീസ് നടത്താന്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സംവിധാനം ഒരുക്കലാണ് പദ്ധതിയുടെ ലക്ഷ്യം. മദീനയിലെ ചരിത്രപ്രാധാന പള്ളികള്‍, സ്മാരകങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് സന്ദര്‍ശകരെയും താമസക്കാരെയും എളുപ്പം എത്തിക്കുന്നതിനാണ് പുതിയ ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്. ടൂറിസം വികസനത്തിനും നഗര ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും

നിക്ഷേപകര്‍ക്ക് സ്ഥിര വരുമാനം നേടുന്നതിനും പദ്ധതിക്കു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഊദി നഗര നിക്ഷേപ പോര്‍ട്ടലായ ഫുറാസ് ഇന്‍വെസ്റ്റ്‌മെന്റ് ഉപയോഗിച്ച് നിക്ഷേപകര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. പദ്ധതിയുടെ സാങ്കേതിക വിവരങ്ങള്‍, നിബന്ധനകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പോര്‍ട്ടലില്‍ ലഭ്യമാണ്. അപേക്ഷാ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് പൂര്‍ത്തിയാക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.

ആഗോള വിനോദസഞ്ചാര കേന്ദ്രമായി സഊദിയെ ഉയര്‍ത്താനുള്ള പദ്ധതികളുടെ ഭാഗമായി നഗരങ്ങളിലെ ഗതാഗതവും ടൂറിസം അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനാണ് പുതിയ പദ്ധതിയെന്നും അധികൃതര്‍ വിദീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






