
റിയാദ്: ആര്‍ എസ് എസ്സിന്റെ ഹീനമായ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നവോദയ റിയാദ്. പൗരത്വ ഭേദഗതി ബില്‍, പൗരത്വ രജിസ്‌ട്രേഷന്‍ തുടങ്ങിയ നിയമങ്ങള്‍ ഇന്ത്യ കാത്തുസൂക്ഷിക്കുന്ന, ഭരണഘടന ഉറപ്പുനല്കുന്ന മതേതര, ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്തെറിയും. ഏതാനും രാജ്യങ്ങളില്‍നിന്നുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് മാത്രം പൗരത്വത്തിന് ഇളവ് നല്‍കുമെന്നും ഒരു പ്രത്യേക മതത്തിലുള്ളവര്‍ക്ക് നിഷേധിക്കുന്നതും പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല. ഇതേ നിയമം ഇതര അയല്‍രാജ്യങ്ങളിലെ ന്യുനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കില്ല. ഇതു ചേര്‍ത്ത് വായിക്കുമ്പോഴാണ് എത്രത്തോളം വലിയ വര്‍ഗീയ അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മനസ്സിലാവുകയെന്ന നവോദയ കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പോകുന്നത് മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല, ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിനെപോലും ഗുരുതരമായി ബാധിക്കുന്ന കരി നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമമാക്കിയിരിക്കുന്നത്. ഇതിനെതിരെ കക്ഷിരാഷ്ട്രീയ, ജാതി, മത ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. കാടന്‍ നിയമത്തിനെതിരെ രാജ്യത്താകെ ഉയര്‍ന്നുവരുന്ന ബഹുജന പ്രക്ഷോഭത്തിന് റിയാദ് നവോദയ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






