Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

നീറ്റ് പരീക്ഷ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് അവധി

റിയാദ്: പുനഃക്രമീകരിച്ച നീറ്റ് (യുജി) പരീക്ഷയുമായി ബന്ധപ്പെട്ട് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് ജൂണ്‍ 21, 22 തീയ്യതികളില്‍ അവധി പ്രഖ്യാപിച്ചു. പരീക്ഷയുടെ ഭാഗമായി സ്‌കൂളും ഓഫീസും രണ്ടു ദിവസങ്ങളില്‍ പൂര്‍ണ്ണമായും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ദേശീയതലത്തില്‍ നടത്തുന്ന സുപ്രധാന പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി സ്‌കൂളിലെ ഭൂരിഭാഗം അധ്യാപകരും ജീവനക്കാരും നിയോഗിക്കപ്പെട്ട സാഹചര്യത്തിലാണ് സ്‌കൂളിന് അവധി നല്‍കാന്‍ തീരുമാനിച്ചത്. അതേസമയം, വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിച്ചിട്ടുള്ള സ്‌കൂള്‍ പരീക്ഷാ ഷെഡ്യൂളുകളില്‍ മാറ്റം ഉണ്ടാകില്ല. ജൂണ്‍ 23 മുതല്‍ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ പുനരാരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ് സര്‍ക്കുലറില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top